മാഹി തിരുനാളിന് കൊടിയേറി; ഇനി ഭക്തിയുടെ 17 ദിനരാത്രങ്ങൾ

മാഹി തിരുനാളിന് കൊടിയേറി മാഹി: സ​െൻറ് തെരേസ ദേവാലയമുറ്റത്ത് ബുധനാഴ്ച രാവിലെ ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ കൊടിയുയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഉച്ചക്ക് 12ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പുറത്തെടുത്ത് ഇടവക വികാരി പ്രധാനകവാടത്തിൽ കൊണ്ടുവന്നശേഷം പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ ഭക്തജനങ്ങൾ തിരുസ്വരൂപത്തിൽ പുഷ്പഹാരങ്ങൾ അണിയിച്ചു. ഇതോടെ 18 ദിവസം നീളുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.