കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ തുടങ്ങി

വേങ്ങര: യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറി​െൻറ പ്രചാരണാർഥം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ റോഡ് ഷോ കണ്ണമംഗലം പഞ്ചായത്തിൽനിന്ന് തുടക്കം കുറിച്ചു. വൈകീട്ട് അടിവാരത്ത് ആരംഭിച്ച ഷോ കാപ്പിൽ, കിളിനക്കോട് കശ്മീർ, തടത്തിൽപ്പാറ, മുതുവിൽക്കുണ്ട്, ചേറൂർ, അച്ചനമ്പലം, പടപ്പറമ്പ്, മുക്കിൽപ്പീടിക, എരണിപ്പടി, തോട്ടശ്ശേരിയറ, മുല്ലപ്പടി, വാളക്കുട, വടപ്പൊന്ത, മേമാട്ടുപ്പാറ, എടക്കാപ്പറമ്പ് എന്നിവിടങ്ങളിലൂടെ നീങ്ങി തീണ്ടേക്കാട് സമാപിച്ചു. വ്യാഴാഴ്ച പറപ്പൂരിലും തുടർന്ന് എ.ആർ. നഗർ, ഒതുക്കുങ്ങൽ, വേങ്ങര, ഊരകം പഞ്ചായത്തുകളിലുമാണ് പര്യടനം‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.