സ്​പാർക്​ പണിമുടക്കി, ശമ്പളവിതരണം ഭാഗികമായി മുടങ്ങി

സ്പാർക് പണിമുടക്കി, ശമ്പളവിതരണം ഭാഗികമായി മുടങ്ങി തിരുവനന്തപുരം: ശമ്പളവിതരണത്തിനുള്ള ഒാൺലൈൻ സംവിധാനമായ സ്പാർക്കിലെ സാേങ്കതിക തകരാർ മൂലം സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഭാഗികമായി തടസ്സപ്പെട്ടു. ബില്ലുകൾ ഒാൺൈലനായി സ്പാർക്കിൽ സബ്മിറ്റ് ചെയ്തശേഷം പ്രിൻറൗട്ട് ട്രഷറികളിൽ നേരിട്ട് ഹാജരാക്കുേമ്പാഴാണ് ശമ്പളം പാസാകുന്നത്. ഇതിന് സാധിക്കാത്തതാണ് പ്രശ്നമായത്. 'ബിൽ പ്രോസസ്, മേക് ബിൽ, ഇ–സബ്മിറ്റ്' എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സ്പാർക്കിലെ നടപടി. സോഫ്റ്റ്വെയർ പണിമുടക്കിയതോടെ ആദ്യനടപടി പോലും പൂർത്തിയാക്കാനായില്ല. മേക് ബിൽ ഘട്ടംവരെ എത്തിയാലും ഒാൺലൈനായി സമർപ്പിക്കാനാവുന്നില്ലെന്ന് വിവിധ ഒാഫിസുകളിലെ ഉദ്യോഗസ്ഥർ പറയുന്നു. ചില ഓഫിസുകളിൽ ബില്ലുകള്‍ സമര്‍പ്പിക്കാനായെങ്കിലും പ്രിൻറ് ഔട്ട് എടുക്കാനായില്ല. ഗാന്ധിജയന്തി അവധി ഒഴിവാക്കി ട്രഷറികള്‍ പ്രവര്‍ത്തിച്ചെങ്കിലും സാങ്കേതികത്തകരാര്‍ മൂലം പല ഓഫിസുകള്‍ക്കും ശമ്പളബില്‍ സമര്‍പ്പിക്കാനായില്ല. ശമ്പള ബില്‍ സമര്‍പ്പിച്ചവര്‍ക്കും സെര്‍വര്‍ പ്രശ്നം മൂലം അക്കൗണ്ടുകളില്‍ പണമെത്താന്‍ തടസ്സമുണ്ടായിട്ടുണ്ട്. സോഫ്റ്റ്വെയർ പരിഷ്കരണത്തെ തുടർന്നാണ് നിലവിലെ പ്രശ്നങ്ങളെന്നാണ് വിവരം. അതേസമയം, പ്രശ്നങ്ങളിൽ ഭൂരിഭാഗവും പരിഹരിക്കപ്പെെട്ടന്നാണ് അധികൃതരുടെ വിശദീകരണം. ട്രഷറിയില്‍ എത്തുന്ന ബില്ലുകള്‍ അപ്പോള്‍ തന്നെ പാസാക്കിവിടുന്നുമുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനായേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.