സ്​കൂൾ പച്ചക്കറിത്തോട്ടത്തിൽ കന്നി വിളവെടുപ്പ്​

ആനക്കയം: പാണായി എ.എം.എൽ.പി സ്കൂൾ വെങ്ങാലൂരിൽ പി.ടി.എ സഹകരണത്തോടെ ഒരുക്കിയ പച്ചക്കറി തോട്ടത്തിൽനിന്ന് കന്നിവിളവെടുപ്പ് നടത്തി. സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. പയർ, പടവലം, വെണ്ട, കോവക്ക, ചിരങ്ങ, ചീര, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. പ്രധാനാധ്യാപകൻ ടി.എം. മൻസൂർ, കെ. ഉസ്മാൻ, കർഷകൻ സി.എം. ഹസൻ, പി.എം. അബൂബക്കർ, പി.കെ. ഖാലിദ്ബ്നു അബ്ദുൽ അസീസ്, എസ്. ദീപ, വി.കെ. ദീപ, എം. നിഷില, റുബീന, നിഖില, സബിത എന്നിവർ സംബന്ധിച്ചു. പടം......mpe3 പാണായി വെങ്ങാലൂർ എ.എം.എൽ.പി സ്കൂളിൽ പച്ചക്കറി തോട്ടത്തിൽ കന്നി വിളവെടുപ്പ് സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു ഗെയില്‍ വിരുദ്ധ സമരയാത്ര പൂക്കോട്ടൂർ: 'ഗെയില്‍ വികസനമല്ല, വിനാശമാണ്' മുദ്രാവാക്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് നയിക്കുന്ന സമരയാത്രയുടെ ആദ്യദിന സമാപന പൊതുയോഗം പൂക്കോട്ടൂരിൽ ഗെയിൽ വിക്റ്റിംസ് ഫോറം സംസ്ഥാന കൺവീനർ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ല സെക്രട്ടറി കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു. പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശഫീഖ് അഹ്മദ്, മുനീബ് കാരക്കുന്ന്, ബന്ന മുതുവല്ലൂർ, സാലിഹ് കുന്നക്കാവ്, ജില്ല സമര സമിതി വൈസ് ചെയർമാൻ കൊടക്കാടൻ ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു. സദറുദ്ദീൻ സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.