യുവാവി​െൻറ മുറിഞ്ഞ ജനനേന്ദ്രിയം എട്ടു മണിക്കൂർ നീണ്ട ശസ്​ത്രക്രിയയിലൂടെ പുനഃസ്​ഥാപിച്ചു

കോഴിക്കോട്: യുവാവി​െൻറ മുറിഞ്ഞ ജനനേന്ദ്രിയം എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ആസ്റ്റർ മിംസിൽ പുനഃസ്ഥാപിച്ചു. െസപ്റ്റംബർ 18നാണ് ജനനേന്ദ്രിയം 90 ശതമാനത്തിലധികം മുറിഞ്ഞുതൂങ്ങിയ അവസ്ഥയിൽ മലപ്പുറം സ്വദേശിയായ 26 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യൂറോളജി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ സംയുക്ത ശ്രമത്തിലൂടെയാണ് യുവാവിന് ജീവിതം തിരിച്ചു കിട്ടിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടിവ് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻറുമായ ഡോ. കൃഷ്ണകുമാറി​െൻറ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ ആരംഭിക്കാനായി എന്നതാണ് നിർണായകമായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു ദിവസത്തിനുശേഷം രോഗി ആശുപത്രി വിട്ടു. രോഗിയുടെ ഹൃദയത്തിൽനിന്ന് അവയവത്തിലേക്കും തിരിച്ചും രക്തമെത്തിക്കുന്ന ധമനികൾ, അവയവത്തിന് സംവേദനക്ഷമത നൽകുന്ന നാഡികൾ, മൂത്രനാളി, ഉദ്ധാരണം സാധ്യമാക്കുന്ന പേശികൾ തുടങ്ങിയവയെല്ലാം പുനഃസ്ഥാപിക്കേണ്ടി വന്നുവെന്ന് ഡോ. കൃഷ്ണകുമാർ പറഞ്ഞു. രോഗിക്ക് നാലാഴ്ചക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവും. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടൻറുമാരായ ഡോ. സജു നാരായണൻ, ഡോ. അജിത്കുമാർ, കൺസൾട്ടൻറായ ഡോ. ബിബിലാഷ്, യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടൻറായ ഡോ. രവികുമാർ കരുണാകരൻ, കൺസൾട്ടൻറായ ഡോ. സൂർദാസ്, അനസ്തറ്റിസ്റ്റുമാരായ ഡോ. കെ. കിഷോർ, ഡോ. പ്രീത എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.