ബോധവത്കരണ റാലി

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്, കുടുംബ ആരോഗ്യ കേന്ദ്രം, ലയൺസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മീെസൽസ്, റുെബല്ല പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തി​െൻറ ഭാഗമായി കല്ലടിക്കോട് സ​െൻററിൽ നടത്തി. റാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ കൃഷ്ണൻ കുട്ടി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് ക്ലബ് പ്രസിഡൻറ് പി.വി. പോൾ, ലയൺസ് ക്ലബ് ജില്ല ചെയർമാൻ എം. പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ രാജകുമാരൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ബോബി മാണി സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് വി. കൃഷ്ണ കുമാരി നന്ദിയും പറഞ്ഞു. ആശ, ആരോഗ്യ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ റാലിയിൽ അണിനിരന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന ചന്ദ്രകുമാർ, സുമലത, കെ. അബ്ദുറഹ്മാൻ, യോഗേശ് കുമാർ, മുരളീകുമാർ, സി.ജെ. എബ്രഹാം, ഗിരീഷ് കുമാർ, കെ. രാധകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബെർലറ്റ് മാത്യു, ഷാജി മാത്യു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.