സപ്തഭംഗിക്ക് തിരിതെളിഞ്ഞു

ഷൊർണൂർ: കലാമണ്ഡലം അവതരിപ്പിച്ച ഏഴ് ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ രംഗാവതരണത്തോടെ ദേശീയ നൃത്തോത്സവമായ 'സപ്തഭംഗി'ക്ക് കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തിരിതെളിഞ്ഞു. പ്രശസ്ത നർത്തകി പദ്മഭൂഷൺ ഡോ. സരോജ വൈദ്യനാഥൻ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ, വള്ളത്തോൾ വാസന്തി മേനോൻ, കലാമണ്ഡലം സത്യഭാമ, ഡോ. രാഘവൻ പയ്യനാട്, കലാമണ്ഡലം രജിസ്ട്രാർ കെ.കെ. സുന്ദരേശൻ, ഭരണ സമിതിയംഗം ടി.കെ. വാസു, കലാമണ്ഡലം രാജലക്ഷ്മി, വി. സജീവ് എന്നിവർ സംബന്ധിച്ചു. ശ്രീലക്ഷ്മി ഗോവർധനം സംഘവും കുച്ചിപ്പുടി അവതരിപ്പിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അംഗീകരിച്ച മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡീസി, സത്രിയ, മണിപ്പൂരി എന്നീ ഏഴ് നൃത്ത രൂപങ്ങളിൽ പ്രശസ്തരായവരാണ് നാല് ദിവസങ്ങളിലായി അരങ്ങേറുന്നത്. CAPTION കലാമണ്ഡലം ദേശീയ നൃത്തോത്സവം 'സപ്തഭംഗി' പദ്മഭൂഷൺ ഡോ. സരോജ വൈദ്യനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.