കമ്പികൾക്കിടയിൽ കുടുങ്ങിയ കുട്ടിയുടെ കാൽ വേർപ്പെടുത്തി

മലപ്പുറം: ഇരുമ്പുബെഞ്ചി​െൻറ കമ്പികൾക്കിടയിൽ കുടുങ്ങിയ ഒരു വയസ്സുള്ള കുട്ടിയുടെ കാൽ അഗ്നിശമന സേനയെത്തി വേർപ്പെടുത്തി. കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ ചെറുകുളമ്പ് മാനാംകുളി മൻസൂറി​െൻറ മകൻ ഹംദാ​െൻറ കാലാണ് ബെഞ്ചിലെ കമ്പികൾക്കിടയിൽ കുടുങ്ങിയത്. മാതാവ് ഫാസിലക്ക് ഒപ്പമാണ് കുട്ടിയുണ്ടായിരുന്നത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കമ്പി മുറിച്ചാണ് കാൽ സ്വതന്ത്രമാക്കിയത്. പരിക്കുണ്ടായിരുന്നില്ല. സ്റ്റേഷൻ ഒാഫിസർ സി. ബാബുരാജൻ, ലീഡിങ് ഫയർമാൻ എം. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.