സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിർത്താതെ പോയെന്ന്

പുലാമന്തോൾ: സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി ഇന്നോവ കാർ നിർത്താതെ പോയെന്ന്. സ്കൂട്ടർ യാത്രക്കാരനായ കുരുവമ്പലം സ്വദേശി സ്രാമ്പിക്കൽ അലവിക്കുട്ടിയെ ഗുരുതരാവസ്ഥയിൽ മാലാപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊളത്തൂർ -പുലാമന്തോൾ റൂട്ടിലെ ആലംപാറക്കടുത്ത് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. പുലാമന്തോൾഭാഗത്തുനിന്ന് സ്കൂട്ടറിൽ കുരുവമ്പലത്തേക്ക് വരികയായിരുന്ന അലവിക്കുട്ടിയെ എതിർഭാഗത്തുനിന്ന് വരികയായിരുന്ന ഇന്നോവ കാർ ഇടിച്ചിട്ടശേഷം റോഡിലൂടെ വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറയുന്നു. ശേഷം വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. റോഡിൽ വീണുകിടന്ന സ്കൂട്ടർ യാത്രക്കാരനെ അതുവഴി വന്ന മകനും മറ്റും ചേർന്നു ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.