ചാലക്കുടി കൊലപാതകം: ഗൂഢാലോചനയിൽ ഒരാൾ കൂടിയെന്ന് പൊലീസ്

ചാലക്കുടി കൊലപാതകം: ഗൂഢാലോചനയിൽ ഒരാൾ കൂടിയെന്ന് പൊലീസ് തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവി​െൻറ കൊലപാതക ഗൂഢാലോചനയിൽ ഒരാൾ കൂടിയുണ്ടെന്ന് പൊലീസ്. അങ്കമാലി സ്വദേശിയായ ഇയാളെക്കുറിച്ചുള്ള വിശദാംശം പൊലീസ് നൽകിയില്ല. ഇതോടെ, കൃത്യം നടത്തിയ നാലുപേരും കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതി ചക്കര ജോണിയും സഹായി രഞ്ജിത്തും ഉൾപ്പെടെ ഏഴുപേരുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാജീവിനെ കൊലപ്പെടുത്തിയ ശേഷം സംഘത്തെ രക്ഷപ്പെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി സുധനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. പ്രതികളുടെ തിരിച്ചറിയിൽ പരേഡും തെളിവെടുപ്പും ഗൂഢാലോചന തുടങ്ങിയ വിവരങ്ങൾ അറിയാൻ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. രാജീവി​െൻറ വീട്ടിൽ നിന്നും കഴിഞ്ഞ ഒരുവർഷത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന ഹൈകോടതി നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ കവറിലാക്കി മുദ്രവെച്ചു കഴിഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്ത അങ്കമാലി സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഉദയഭാനുവിനെതിരെ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.