ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല; തിയറ്ററിൽ വാക്കേറ്റം

യുവാക്കളെ കസ്റ്റഡിയിലെടുത്തു എടപ്പാൾ: തിയറ്ററില്‍ സിനിമ പ്രദര്‍ശന സമയത്ത് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് ചോദ്യംചെയ്ത തിയറ്റര്‍ ജീവനക്കാരും യുവാക്കളും തമ്മില്‍ വാക്കേറ്റം. സ്ഥലത്തെത്തിയ പൊലീസ് പുറത്തൂര്‍ സ്വദേശികളായ അനസ് (27), നബീല്‍ (26) എന്നിവരെ കസ്റ്റഡിയിലെടുത്തു. എടപ്പാള്‍ ഗോവിന്ദ തിയറ്ററില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ദേശീയഗാനം കേൾപ്പിക്കുമ്പോള്‍ യുവാക്കള്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്നത് സി.സി.ടി.വിയില്‍ കണ്ട തിയറ്റര്‍ ജീവനക്കാര്‍ ഇവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റം ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.