ഗാന്ധിജയന്തി ദിനാചരണം

തിരൂരങ്ങാടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട്, ജെ.ആർ.സി യൂനിറ്റുകൾ സംയുക്തമായി തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ട് പി.ഒ. നളിനി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അൻവർ, സ്കൗട്ട് മാസ്റ്റർ നാസർ, ജെ.ആർ.സി പ്രതിനിധി സാജിദ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് ലീഡർ ഷിയാദ് നന്ദി പറഞ്ഞു. തിരൂരങ്ങാടി ജി.എച്ച്.എസ് സ്കൂൾ വിദ്യാർഥികൾ ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിക്കാനെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.