നഗരമധ്യത്തിലെ വീട്ടിലെ 65 പവ‍ൻ മോഷണക്കഥ മെനഞ്ഞത് ബലാത്സംഗം മറക്കാൻ

* വയോധികനായ അച്ഛനും മകനും ഒളിവിൽ പാലക്കാട്: നഗരമധ്യത്തിലെ വയോധികനായ ഹോമിയോ ഡോക്ടറുടെ വീട്ടിൽനിന്ന് 65 പവൻ ആഭരണം മോഷണം പോയെന്ന പരാതി വഴിത്തിരിവിൽ. വീട്ടുജോലിക്കാരിയായ സ്ത്രീയ ബലാത്സംഗം ചെയ്തത് മറച്ചുവെക്കാനായാണ് മോഷണക്കഥ മെനഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കേസിൽ വീട്ടുടമസ്ഥൻ ഡോ. പി. ഗോവിന്ദമേനോൻ (പി.ജി. മേനോൻ-93), മകൻ ഡോ. കൃഷ്ണമോഹൻ (56) എന്നിവർക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജോലിക്കാരിയെ രഹസ്യമൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഡോ. പി.ജി. മേനോനും മകനും സ്ത്രീയ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത് മൂടിവെക്കാനാണ് 65 പവൻ മോഷണം പോയെന്ന് വ്യാജപരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് 13 പവൻ മോഷണം പോയെന്ന പരാതിയാണ് നൽകിയത്. ഒന്നര വർഷം മുമ്പാണ് ജോലി ചെയ്യുന്ന സ്ത്രീ വീട്ടിലെത്തിയത്. എത്തി, രണ്ട് മാസം കഴിഞ്ഞപ്പോൾ മേനോൻ ഇവരെ ബലാത്സംഗം ചെയ്തതായി സ്ത്രീ പൊലീസിനോട് പറഞ്ഞു. സംഭവം പുറത്ത് പറയാതിരിക്കാനായി വിവാഹ വാഗ്ദാനം നൽകി പീഡനം തുടർന്നു. പിന്നീട്, ഡോക്ടറുടെ മകനും ബലാത്സംഗത്തിനിരയാക്കിയതായി സ്ത്രീ പൊലീസിന് മൊഴി നൽകി. ഡോ. പി.ജി. മനോൻ പറഞ്ഞ പ്രായത്തിലും പൊലീസ് സംശയം പ്രകടിപ്പിച്ചു. 93 വയസായി എന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ 85നടുത്ത് പ്രായമേ ഉള്ളൂ എന്നാണ് അന്വേഷണ സംഘത്തി​െൻറ നിഗമനം. സെപ്റ്റംബർ ഒമ്പത് രാത്രി 10നും 10ന് പുലർച്ചെ ആറിനും ഇടയിൽ പാലക്കാട് ഹെഡ്പോസ്റ്റോഫിസിന് സമീപത്തെ ഡോ. പി.ജി. മോനോ​െൻറ വീട്ടിലെ വിഗ്രഹത്തിൽ ചാർത്തിയ 65 പവൻ നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. നഗരത്തോട് ചേർന്നു കിടക്കുന്ന രാമനാഥപുരത്താണ് മകൻ കൃഷ്ണമോഹൻ താമസിക്കുന്നത്. എസ്.പി പ്രതീഷ്കുമാർ, എ.എസ്.പി പൂങ്കുഴലി എന്നിവരുടെ മേൽനോട്ടത്തിൽ ടൗൺ നോർത്ത് സി.ഐ. ആർ. ശിവശങ്കര​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.