ഗാന്ധിജയന്തി ദിനാചരണം

പുലാമന്തോൾ: മഹാത്മ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുലാമന്തോൾ പഞ്ചായത്ത് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി പച്ചീരി സുബൈർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് യു.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ കെ. കുഞ്ഞിമുഹമ്മദ്, ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡൻറ് സി.കെ. റഫീഖ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷാജി കട്ടുപ്പാറ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. വേലായുധൻ, കരീം ചെമ്മല, വി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. ഉണ്ണി, ഒ.സി. മണികണ്ഠൻ, പ്രദീപ്, പി.പി. സുബ്രഹ്മണ്യൻ, വേലായുധൻ, മുരളി, സാലി കുരുവമ്പലം എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി നടത്തിയ ശുചീകരണം പച്ചീരി സുബൈർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.