അവശതകൾ മാറിനിന്നു; കോട്ടക്കുന്നിൽ ആഹ്ലാദ സായാഹ്നം

മലപ്പുറം: ജീവിതസായാഹ്നത്തിൽ വീടുകളിലും പരിസരങ്ങളിലും ഒതുങ്ങിയ 65 പേർക്ക് ഞായറാഴ്ചയിലെ വൈകുന്നേരം ആഹ്ലാദത്തി​െൻറതായി. ഇടറിയതെങ്കിലും ആവേശം പാദങ്ങളിലേന്തി അവർ മലപ്പുറം കോട്ടക്കുന്നി​െൻറ നെറുകിലൂടെ നടന്നു. കുന്നിൻ മുകളിലെ വൈകുന്നേര കാറ്റുകൊണ്ടു, സന്ധ്യക്കൊപ്പം കുട്ടികളെ പോലെ ചിരിച്ചു, കൈകോർത്തുപിടിച്ച് കാഴ്ചകൾ കണ്ടു. ചുങ്കം പെയിൻ ആൻഡ് പാലിയേറ്റിവ് മുള്ള്യാകുർശി ഘടകമാണ് പ്രദേശത്തെ 65 പേരെ കോട്ടക്കുന്ന് കാണാൻ കൊണ്ടുവന്നത്. പ്രായവും രോഗവുംകൊണ്ട് വീടകങ്ങളിൽ കഴിയുന്നവരായിരുന്നു എല്ലാവരും. മുള്ള്യാകുർശി, ശാന്തപുരം, പട്ടിക്കാട്, ചുങ്കം ഭാഗങ്ങളിലുള്ളവർ. വീടുകളിൽനിന്ന് ആശുപത്രിയിലേക്കും തിരിച്ചും മാത്രം യാത്രചെയ്യുന്നവർ. മരുന്നും ഏകാന്തതയും ഒാർമകളും മാത്രം കൂട്ടുള്ളവർ. സംഘത്തിലെ ബാപ്പു മുസ്ലിയാരും ചാത്തുണ്ണിയും ശ്രീകുമാറും കുഞ്ഞുമുഹമ്മദും മമ്മുഹാജിയുമൊക്കെ ഏറെ ആഹ്ലാദത്തിലായിരുന്നു. ദീർഘകാലത്തിനുശേഷം ഒരുമിച്ച് കൂടിയതി​െൻറ തിളക്കം ആ കണ്ണുകളിൽ കണ്ടു. ചെടികളെയും പൂക്കളെയും തലോടി, ആകാശ സൈക്കിൾ യാത്ര കണ്ടു, കുട്ടികളുടെ പാർക്കിൽ കയറിയിറങ്ങി മനസ്സിലും ശരീരത്തിലും ഉൗർജം നിറച്ചാണ് ഇവരൊക്കെയും മടങ്ങിയത്. പാലിയേറ്റിവ് വളൻറിയർമാരായ സുബൈർ, ഫാറൂഖ്, അബൂബക്കർ, അബ്ദുസമദ് എന്നിവർ മുതിർന്നവർക്ക് താങ്ങായി കൂടെനടന്നു. CAPTION photo: mpl1,mplma2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.