നിയമസഭ ജീവനക്കാരനെകൊണ്ട്​ കാൽ കഴുകിച്ചെന്ന്​; കണ്ണന്താനത്തി​െൻറ നടപടി വിവാദത്തിൽ

തിരുവനന്തപുരം: ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിയമസഭ ജീവനക്കാരനെകൊണ്ട് കാൽ കഴുകിച്ചെന്ന് ആരോപണം. ഗാന്ധിജയന്തി ദിനത്തിൽ നിയമസഭ സമുച്ചയത്തിനു മുന്നിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്താൻ ഉച്ചക്ക് 12 ഒാടെയാണ് കണ്ണന്താനമെത്തിയത്. കടുത്ത ചൂടിൽ ചുട്ടുപൊള്ളി കിടന്ന മാർബിൾ തറയിൽ ചവിട്ടിയപ്പോൾ കാൽ പൊള്ളിയതിനെ തുടർന്ന് കണ്ണന്താനം പുറത്തേക്കിറങ്ങി. തുടർന്ന് സമീപത്തുണ്ടായിരുന്ന നിയമസഭ ജീവനക്കാരനെകൊണ്ട് കാൽകഴുകിച്ചെന്നാണ് ആരോപണം. കണ്ണന്താനത്തി​െൻറ കാൽ കഴുകുന്ന ചിത്രം സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചതോടെ സംഭവം വിവാദമായി. മന്ത്രിയായശേഷം ബീഫ് കഴിക്കുന്നത് സംബന്ധിച്ച കണ്ണന്താനത്തി​െൻറ പ്രസ്താവന വിവാദമായിരുന്നു. ഇപ്പോൾ ഇൗ സംഭവം പുതിയ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മുമ്പ് നിയമസഭ സ്പീക്കറായിരുന്ന എൻ. ശക്തൻ ത​െൻറ ജീവനക്കാരനെകൊണ്ട് ചെരിപ്പ് അഴിപ്പിച്ചത് വിവാദമായിരുന്നു. അതിന് സമാനമായ നടപടിയായിട്ടാണ് ഇൗ സംഭവത്തെ വിലയിരുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.