കാരുണ്യത്തിെൻറ കൈത്താങ്ങുമായി 'ശലഭം -2017' വാഴക്കാട്: ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടും മാനസിക വൈകല്യത്താലും പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി 'ശലഭം -2017' സംഘടിപ്പിച്ചു. വാഴക്കാട് പാലിയേറ്റിവ് കെയറിനു കീഴിലെ സ്റ്റുഡൻറ് ഇനിഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയറിെൻറയും (എസ്.ഐ.പി) വാഴക്കാട് ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിെൻറയും ആഭിമുഖ്യത്തിലായിരുന്നു സംഗമം. കുട്ടികളെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി വിവിധതരം പരിപാടികൾ നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. ഉപകരണങ്ങൾ നൽകി എടവണ്ണപ്പാറ: എസ്.കെ.എസ്.എസ്.എഫ് എടവണ്ണപ്പാറ മേഖല വിഖായ സമിതി ഓമാനൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ, ഗ്ലൂക്കോസ് എന്നിവ വിതരണം ചെയ്തു. എസ്.വൈ എസ് ജില്ല വൈസ് പ്രസിഡൻറ് ബി.എസ്.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. ബൈജു, കൃഷ്ണദാസ്, ശുക്കൂർ, മൻസൂർ മാസ്റ്റർ, സമദ്, ബുഷൈർ, സവാദ്, സിദ്ദീഖ്, അബ്ദുല്ല, സിദ്ദീഖ്, മുഹമ്മദ്, സമദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.