ഗുജറാത്തിൽ ദലിത്​ യുവാവിനെ മേൽജാതിക്കാർ തല്ലിക്കൊന്നു

ഗുജറാത്തിൽ ദലിത് യുവാവിനെ മേൽജാതിക്കാർ തല്ലിക്കൊന്നു അഹ്മദാബാദ്: നവരാത്രി ആഘോഷത്തി​െൻറ ഭാഗമായി ക്ഷേത്രത്തിൽ ഗർബ നൃത്തം കാണാനെത്തിയ ദലിത് യുവാവിനെ മേൽജാതിക്കാർ തല്ലിക്കൊന്നു. ജയേഷ് സോളങ്കിയാണ് (21) കൊല്ലപ്പെട്ടത്. കൊലയുമായി ബന്ധപ്പെട്ട് പേട്ടൽ സമുദായത്തിലെ എട്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ബന്ധുവായ പ്രകാശ് സോളങ്കിക്കൊപ്പം ഗ്രാമക്ഷേത്രത്തിൽ നൃത്തം കാണാനെത്തിയതായിരുന്നു ജയേഷ്. ക്ഷേത്രത്തോടു ചേർന്ന വീട്ടിൽ ഇരിക്കുന്നതിനിടെ പേട്ടൽ ജാതിക്കാരനായ യുവാവ് ജയേഷിനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ദലിതുകൾക്ക് ഗർബ നൃത്തം കാണാൻ അവകാശമില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. ഇതേതുടർന്ന് കൂടുതൽ പേട്ടൽ യുവാക്കൾ എത്തുകയും ജയേഷിനെ ആക്രമിക്കുകയുമായിരുന്നു. തല ഭിത്തിയിലിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ ജയേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടികജാതി–വർഗ അതിക്രമ നിരോധന നിയമ പ്രകാരമാണ് എട്ടു പേർക്കെതിരെ കേസെടുത്തത്. മീശ െവച്ചെന്ന കാരണം പറഞ്ഞ് ഗാന്ധിനഗറിനടുത്ത് രണ്ട് ദലിത് യുവാക്കളെ രജപുത്ര വിഭാഗക്കാർ കഴിഞ്ഞദിവസം തല്ലിച്ചതച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.