പൂക്കോട്ടുംപാടം: ലോകാരോഗ്യ സംഘടന, സി.ഇ.എ.ആർ, എൻ.ടി.എ.ജി.ഐ എന്നിവയുടെ തീരുമാനപ്രകാരം കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ നേതൃത്വത്തിൽ നടക്കുന്ന കുത്തിവെപ്പ് എല്ലാ സി.ബി.എസ്.ഇ സ്കൂളുകളിലും സംഘടിപ്പിക്കണമെന്ന് മലപ്പുറം സെൻട്രൽ സഹോദയ ഭാരവാഹികൾ അറിയിച്ചു. അഞ്ചാംപനി, മുണ്ടിനീര് എന്നിവക്കെതിരെയാണ് പ്രതിരോധ കുത്തിവെപ്പ്. എല്ലാ സി.ബി.എസ്.ഇ സ്കൂളുകളിലെയും 15 വയസ്സിന് താഴെയുള്ള വിദ്യാർഥികളെയും കാമ്പയിനിൽ പങ്കാളികളാക്കും. രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിന് സഹോദയക്ക് കീഴിലുള്ള 74 സ്കൂളുകളിലും പ്രത്യേക പി.ടി.എ യോഗം നടത്താനുള്ള സൗകര്യവും ആരംഭിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീനയുടെ നിർദേശപ്രകാരം യോഗം നടക്കുവാൻ ബാക്കിയുള്ള സ്കൂൾ പ്രിൻസിപ്പൽമാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരെ ബന്ധപ്പെട്ട് രക്ഷാകർത്താക്കളുടെ യോഗം ചേരും. അധ്യാപകർക്കായി തയാറാക്കിയ പ്രത്യേക മാർഗനിർദേശങ്ങൾ എല്ലാ സ്കൂളുകളിലേക്കും അയക്കും. യോഗത്തില്‍ സെൻട്രൽ സഹോദയ പ്രസിഡൻറ് നൗഫൽ പുത്തൻപീടിയക്കൽ, സെക്രട്ടറി സി.സി. അനീഷ്കുമാർ, എസ്.എം.എ സെക്രട്ടറി മജീദ് ഐഡിയൽ, പി. ജനാർദനൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.