കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ജനവാസ മേഖലയായ തരിശിലേക്ക് കൂടുതൽ ബസ് സർവിസ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. പേരിന് മാത്രമാണ് നിലവിൽ ബസുകളുള്ളത്. ഇതുതന്നെ പലപ്പോഴും ഓടാത്ത അവസ്ഥയാണ്. രാത്രിയിൽ യാത്രദുരിതം ഏറെയുള്ള പ്രദേശംകൂടിയാണ് തരിശ്. വൈകീട്ടായാൽ ഈ ഭാഗത്തേക്ക് ഓട്ടോറിക്ഷകൾ വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മടക്കത്തിൽ യാത്രക്കാരെ കിട്ടാത്തതാണ് കാരണം പറയുന്നത്. കൂടുതൽ ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. തരിശിലേക്ക് കൂടുതൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്ന് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. എൻ.ടി. അബ്ദുപ്പ, കെ. ആലി ഹാജി, പി. മുഹമ്മദ്, സി. ഹംസ ഹാജി, ടി.പി. ഉമർ മാസ്റ്റർ, ഇ. മമ്മു, വി.എ.എച്ച്. അൻവർ സാദത്ത്, വി.കെ. കുഞ്ഞാപ്പ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.