ഉദ്യോഗസ്ഥരുടെ കുറവ്: സർ​േവ നടപടികൾ ഇഴയുന്നു

ഒറ്റപ്പാലം: ആവശ്യത്തിന് സർവേയർമാർ ഇല്ലാത്തതുമൂലം റവന്യൂ ഡിവിഷനിലെ അനധികൃത ൈകയേറ്റങ്ങളും റീ സർവേ നടപടികളും ഇഴയുന്നു. പ്രതിമാസം അഞ്ചു ൈകയേറ്റങ്ങളെങ്കിലും കണ്ടെത്തണമെന്ന് മാസങ്ങൾക്ക് മുമ്പ് ഒറ്റപ്പാലം സബ് കലക്ടർ നിർദേച്ചിരുന്നെങ്കിലും പാലിക്കാൻ കഴിയുന്നില്ല. വീഴ്ചക്ക് കാരണം സർവേയർമാരുടെ കുറവാണെന്നാണ് റവന്യൂ വകുപ്പി​െൻറ മറുപടി. റീ സർവേ സംബന്ധിച്ച പരാതികളും അപേക്ഷകളും തീർപ്പാക്കാതെ കെട്ടിക്കിടക്കാൻ കാരണവും സർവേയർമാരുടെ ക്ഷാമമാണെന്നാണ് വിലയിരുത്തൽ. ൈകയേറ്റങ്ങൾ സർവേയറുടെ നേതൃത്വത്തിൽ സ്ഥലം അളന്നുതിട്ടപ്പെടുത്തണമെന്നതാണ് വ്യവസ്ഥ. സർവേ പരീക്ഷ കഴിഞ്ഞുവരുന്നവരാണ് വില്ലേജ് ഓഫിസർമാരെങ്കിലും ഇവരാരും ൈകയേറ്റങ്ങൾ അളന്നുതിട്ടപ്പെടുത്താനോ റീ സർവേക്കാവശ്യമായ അളവ് നടത്താനോ തയാറല്ല. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പരിശോധനകൾക്ക് ജോലിഭാരം കൂടുതലുള്ള സർവേയർതന്നെ വേണമെന്ന നിലപാടാണ് നിർദേശം പാലിക്കുന്നതിലെ വീഴ്ചക്കും ഫയലുകൾ കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നത്. സർവേയർമാരുടെ പഴകിയ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.