വിമാനത്തിൽനിന്ന്​ സ്വർണം കണ്ടെത്തി

കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തി. ഞായറാഴ്ച രാവിലെ 11ന് ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തി​െൻറ സീറ്റിനടിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 42.73 ലക്ഷം രൂപ വിലവരുന്ന 1,399 കിലോഗ്രാം സ്വർണ ചെയിനാണ് ലഭിച്ചത്. 24 കാരറ്റ് സ്വർണ ചെയിൻ എയർ കസ്റ്റംസ് ഇൻറലിജൻസാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ വിമാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിമാനത്തി​െൻറ സീറ്റിനടിയിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. ഇൗ വിമാനം കരിപ്പൂരിൽനിന്ന് മുംബൈ വഴി ഡൽഹിയിലേക്കാണ് പുറപ്പെടുക. സാധാരണ ആഭ്യന്തരയാത്രക്കാർക്ക് കസ്റ്റംസ് പരിേശാധന ഉണ്ടാകാറില്ല. ഇൗ സംവിധാനം ഉപയോഗപ്പെടുത്തി മുംബൈ, ഡൽഹി വിമാനത്താവളം വഴി സ്വർണം പുറത്തെത്തിക്കാനായിരുന്നു ശ്രമമെന്ന് കരുതുന്നു. ഇൗ വിമാനത്തിൽ ദുബൈയിൽനിന്ന് എത്തിയ യാത്രക്കാരെക്കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.