മാധ്യമപ്രവർത്തനം അപകടത്തൊഴിലായി -മന്ത്രി കെ.ടി. ജലീൽ മലപ്പുറം: മാധ്യമപ്രവർത്തനം അപകടകരമായ തൊഴിലായി മാറിയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ 54ാമത് സംസ്ഥാനസമ്മേളന സ്വാഗതസംഘം ഓഫിസ് മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തകരാണ് രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തെ ബോധവത്കരിക്കുന്ന മാധ്യമപ്രവർത്തകർക്ക് നേരെയാണ് ഇരുട്ടിെൻറ ശക്തികൾ ആക്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാൾ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കുഞ്ഞാവുഹാജി, ട്രഷറർ നൗഷാദ് കളപ്പാടൻ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി എന്നിവർ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗം സമീർ കല്ലായി സ്വാഗതവും എസ്. മഹേഷ്കുമാർ നന്ദിയും പറഞ്ഞു. പടം......mpg3 കേരള പത്രപ്രവർത്തക യൂനിയൻ 54ാമത് സംസ്ഥാനസമ്മേളന സ്വാഗതസംഘം ഓഫിസ് മലപ്പുറത്ത് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.