മലപ്പുറം: ചരക്ക് സേവന നികുതി (ജി.എസ്.ടി) ജില്ല ഓഫിസിനായി ആദായ നികുതി ഓഫിസ് ഉദ്യോഗസ്ഥർ കണ്ടുവെച്ച കെട്ടിടം കേന്ദ്ര പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചു. കുന്നുമ്മലിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പിറകിലുള്ള ബഹുനില കെട്ടിടമാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ആദായ നികുതി ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ച് വിവരം കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് പൊതുമരാത്ത് വകുപ്പ് പരിശോധനക്കെത്തിയത്. ജി.എസ്.ടി സംബന്ധിച്ച പരാതികൾ ഏറിയ സാഹചര്യത്തിൽ രണ്ട് മാസത്തിനകംതന്നെ ഓഫിസ് ആരംഭിക്കാനുള്ള നടപടികളുമായാണ് അധികൃതർ മുന്നോട്ടുനീങ്ങുന്നത്. കെട്ടിടം ഓഫിസിന് അനുയോജ്യമാണോ എന്നത് സംബന്ധിച്ച് അവസാന തീരുമാനം പൊതുമരാമത്ത് വകുപ്പിേൻറതാണ്. നഗരമധ്യത്തിൽ ദേശീയപാതയോരത്തുള്ള പുതിയ കെട്ടിടം ഓഫിസിന് അനുയോജ്യമായിരിക്കുമെന്ന് തന്നെയാണ് ആദായ വകുപ്പ് അധികൃതരുടെ പ്രതീക്ഷ. വാടക നിരക്ക് കൂടി സ്വീകാര്യമാകുമെങ്കിൽ അന്തിമ അനുമതി വൈകാതെ ലഭിക്കും. സമീപത്തെ കെട്ടിടങ്ങളുടെ കൂടി വാടക നിരക്ക് പരിശോധിക്കും. പുതിയ േറഞ്ച് ഓഫിസുകൾ സ്ഥാപിക്കുന്ന പെരിന്തൽമണ്ണ, കൊണ്ടോട്ടി നഗരങ്ങളിലും ഓഫിസിനായി കെട്ടിടങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. എന്നാൽ, ജില്ല ഓഫിസ് പ്രവർത്തനം തുടങ്ങിയതിന് ശേഷമായിരിക്കും റേഞ്ച് ഓഫിസുകൾ തുടങ്ങുക. നിലവിൽ ജി.എസ്.ടി സംബന്ധിച്ച കാര്യങ്ങൾക്കും മറ്റും കോഴിക്കോട് ഓഫിസിനെയാണ് ജില്ല ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.