ചന്ദനക്കാവ് ദേവീക്ഷേത്ര നാട്ടുതാലപ്പൊലിയുത്സവം ആറിന്

പട്ടർനടക്കാവ്: പ്രസിദ്ധമായ ചന്ദനക്കാവ് ദേവീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലിയുത്സവം ആറിന് നടക്കും. 193 ദിവസത്തെ കളംപാട്ടിന് സമാപനം കുറിച്ചുകൊണ്ടാണ് ഉത്സവം നടക്കുന്നത്. രാവിലെ ആറിന് ആചാരപ്രകാരം എരുതക്കൊട്ടോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴിന് പുലർച്ച 4.30ന് കൂറ വലിക്കുന്നതോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും. മധ്യമലബാറിലെ ക്ഷേത്രോത്സവങ്ങൾ അവസാനിക്കുമ്പോഴാണ് ചന്ദനക്കാവ് ക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി നടക്കാറുള്ളത്. ഉത്സവത്തെ തുടർന്ന് രണ്ടുദിവസത്തെ അയ്യപ്പൻ പാട്ടും നടക്കും. മുസ്‌ലിം ലീഗ്‌ മൈത്രിയാത്ര ഇന്ന് വളാഞ്ചേരി: മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന മൈത്രിയാത്ര തിങ്കളാഴ്ച നടക്കും. വൈകീട്ട് 3.30ന്‌ പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന മൈത്രിയാത്ര‌ കാവുമ്പുറത്ത്‌ സമാപിക്കും. സമാപന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ്‌ കെ. മുരളീധരൻ എം.എൽ.എ, പ്രഫ. കെ.കെ. ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ, യൂത്ത്‌ ലീഗ്‌ മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി, സി.എച്ച്‌. അബുയൂസുഫ്‌ ഗുരുക്കൾ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.