ഗാന്ധിജയന്തി ദിനാചരണം

എടയൂർ: എടയൂർ പഞ്ചായത്ത് വാർഡ് 12 അധികാരിപ്പടി മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ശുചീകരണ പ്രവർത്തനങ്ങൾ രാവിലെ എട്ടുമണിക്ക് ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖയും വൈകീട്ട് 3.30ന് നടത്തുന്ന ജനമൈത്രി യാത്രയുടെ ഉദ്ഘാടനം റിട്ട. എ.സി.പി കെ. അബ്ദുറഷീദ് മലപ്പുറം നിർവഹിക്കും. പരിപാടികൾ ഇന്ന് തിരൂർ താഴെപ്പാലം സി.കെ. കുഞ്ഞു ഹാജി സൗധം: റോഡ് തകർച്ചക്കെതിരെ മോട്ടോർ തൊഴിലാളി യൂനിയൻ ഏഴിന് നടത്തുന്ന ഉപരോധസമര പ്രഖ്യാപന കൺവെൻഷൻ -4.00. തിരൂർ താഴെപ്പാലം എം.ഇ.എസ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം: ടി.ഇ. ബാപ്പുട്ടി ഹാജി സാംസ്കാരിക കേന്ദ്രം ഒന്നാം വാർഷികാഘോഷ ഭാഗമായി മുഹബ്ബത്ത് രാവ് -6.30 ബി.പി അങ്ങാടി ഡയറ്റ് ഓഡിറ്റോറിയം: ഡയറ്റ് പൂർവ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ മാത്ര ദശവാർഷികാഘോഷ ഭാഗമായി നടത്തുന്ന സാഹിത്യസമ്മേളനം -3.00. തിരുനാവായ നാവാമുകുന്ദ ദേവസ്വം െറസ്റ്റ് ഹൗസ്: ഗാന്ധിജയന്തി വാരാലോഷം. ജില്ലതല ഉദ്ഘാടനം അസി. കലക്ടർ അരുൺ കെ. വിജയൻ -10.00. തിരുനാവായ ഗാന്ധി സ്മാരക പരിസരം: കേരള സർവോദയ മണ്ഡലം ജില്ല കമ്മിറ്റി ഒരുക്കുന്ന മഹാത്മജി അനുസ്മരണം -9.00. തിരുനാവായ ഗാന്ധി സ്മാരക പരിസരം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരുക്കുന്ന ഉപവാസം -10.30. തിരുനാവായ ഗാന്ധി സ്മാരക പരിസരം: മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ഒരുക്കുന്ന ഗാന്ധി മുതൽ ഗൗരി വരെ പ്രതിഷേധ സദസ്സ് -4.00. വൈലത്തൂർ: എസ്.വൈ.എസ് ഒരുക്കുന്ന ശുചിത്വ ദിനാചരണത്തി​െൻറ മേഖലതല ഉദ്ഘാടനം -വി. അബ്ദുറഹ്മാൻ എം.എൽ.എ -7.30. ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.