വയോജന ദിനാഘോഷം

താനൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ താനൂർ ബ്ലോക്കി​െൻറ ആഭിമുഖ്യത്തിൽ വയോജന ദിനം ആഘോഷിച്ചു. നിറമരതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഹറ റസാഖ് ഉദ്ഘാടനം ചെയ്തു. എം. സെയ്തലവി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. നാരായണൻകുട്ടി സംസാരിച്ചു. കദീജ നർഗീസ്, ഡോ. എൽ. ലിമാ ബായ് എന്നിവർ ക്ലാസെടുത്തു. ആദ്യകാല നേതാക്കളായ പി. വേണു, ഗോപാലൻ മാസ്റ്റർ, പി. ശങ്കരൻ, കെ. ഗോപാലകൃഷണ മേനോൻ, യു.കെ. സൗദാമിനി ടീച്ചർ എന്നിവരെ ആദരിച്ചു. രാജൻ തയ്യിൽ സ്വാഗതവും പി.ആർ. രവി മാസ്റ്റർ നന്ദിയും പറഞ്ഞു. ഓർമകളുടെ മുറ്റത്ത് അവർ ഒത്തുകൂടി തിരൂർ: മധുരിക്കുന്ന ഓർമകൾ പങ്കുവെച്ച് വിദ്യാലയ മുറ്റത്ത് ഒരിക്കൽ കൂടി ഒത്തുകൂടി. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1986-87 അധ്യയനവർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികളാണ് 30 വർഷത്തിനുശേഷം വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടിയത്. രാവിലെ അസംബ്ലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അക്കാലത്തെ വിവിധ ഡിവിഷനുകളിൽ ക്ലാസ് അധ്യാപകർ ഓർമകൾ പങ്കുവെച്ചു. പലരെയും അധ്യാപകർ പേരെടുത്ത് സംബോധന ചെയ്തത് ഗുരുശിഷ്യ ബന്ധത്തി​െൻറ ആഴം വർധിപ്പിക്കുന്നതി​െൻറ കാഴ്ച തന്നെയായിരുന്നു. ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ടി.പി. റസാഖ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഗോപാലകൃഷ്ണൻ മാസ്റ്റർ, ഇന്ദിര ദേവി ടിച്ചർ, മല്ലിക ടീച്ചർ, ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പഠനകാലത്തും ശേഷവും വിടപറഞ്ഞ സഹപാഠികളെ അനുസ്മരിച്ചു. ഷാജി സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു. photo: tir mw6 താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ 1986-87 ബാച്ചിലെ പൂർവ വിദ്യാർഥി സംഗമം ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.