ഉറ്റോർ കൂട്ടത്തിന് ഇന്ന് തുടക്കം താനൂർ: പ്രയാസമനുഭവിക്കുന്ന സഹജീവികൾക്കുള്ള കേരള ധീശ്വരപുരം വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയത്തിെൻറ സാന്ത്വന മുഖം 'ഉറ്റോർ' കൂട്ടത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കും. ആരോഗ്യ മേഖലയിലുള്ള ഗ്രന്ഥാലയത്തിെൻറ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമത വനിത വേദിയാണ് സന്ത്വന പരിചരണ വിഭാഗത്തിനും നേതൃത്വം നൽകുന്നത്. ഉച്ചക്ക് രണ്ടിന് ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കവി പി.കെ. ഗോപി നാടിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.