കുതിരയെ കള്ളൻ കൊണ്ടുപോയി; 100 കി​ലോമീറ്റർ വണ്ടി വലിച്ച്​ പെൺകുട്ടികൾ

കുതിരയെ കള്ളൻ കൊണ്ടുപോയി; 100 കിലോമീറ്റർ വണ്ടി വലിച്ച് പെൺകുട്ടികൾ തട്ടിക്കൊണ്ടുപോയ അനുജത്തിയെ േതടിയാണ് ഇവർ ഹരിദ്വാറിൽ എത്തിയത് ഹരിദ്വാർ (യു.പി): വണ്ടി വലിക്കുന്ന ചെറുകുതിരയെ കള്ളന്മാർ കൊണ്ടുപോയപ്പോൾ രണ്ടു െപൺകുട്ടികൾ പകച്ചുനിന്നില്ല. ദാരിദ്ര്യത്തി​െൻറ തടവിൽ കഴിയുന്ന സഹോദരിമാരായ 17 വയസ്സുള്ള മീനയും അനുജത്തി ഷക്കീലയും വണ്ടിവലിച്ചത് 100 കിലോമീറ്റർ. ഉത്തർപ്രദേശിലെ ഹരിദ്വാറിൽനിന്ന് വീട്ടിലേക്കുള്ള ദൂരമാണ് അങ്ങനെ താണ്ടിയത്. ഒരു സന്യാസി തട്ടിക്കൊണ്ടുപോയ 12 വയസ്സുള്ള അനുജത്തി ഖൈറൂനയെ േതടിയാണ് അവർ ഹരിദ്വാറിൽ എത്തിയത്. കാഴ്ച നഷ്ടപ്പെട്ട പിതാവ് സൽമു വണ്ടിയിലുണ്ടായിരുന്നു. പുതപ്പും ഒരു ബക്കറ്റും മുതുകിൽ തൂക്കുന്ന ബാഗും. ഇതായിരുന്നു അവരുടെ സമ്പാദ്യം. സഹോദരൻ 10 വയസ്സുകാരൻ ആരിഫും ഒപ്പമുണ്ടായിരുന്നു. സഹോദരിമാർക്കൊപ്പം നടന്നും പിതാവി​െൻറ അടുത്ത് ഇരുന്നും ആരിഫ് വഴികൾ പിന്നിട്ടു. കൂടുതൽ സമയവും മീനയാണ് വണ്ടി വലിച്ചത്. വിശപ്പും ദാഹവും സഹിച്ച് ടാർ റോഡ് താണ്ടിയപ്പോൾ പാദത്തിൽനിന്ന് രക്തം വാർന്നു. ഹരിദ്വാറിൽനിന്ന് ഷമിലി വരെ, അവിടെനിന്ന് താമസസ്ഥലമായ നിവാഡയിലേക്ക് 30 കിലോമീറ്റർ പിന്നിടണം. ഭാഗ്പത് ജില്ലയിലാണ് ഇൗ സ്ഥലം. കഴിഞ്ഞ ആഗസ്റ്റിലാണ് ഖൈറൂനയെ കാണാതായത്. അതിനുശേഷം കുടുംബം കണ്ണീരുകുടിച്ചാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. പലരോടും പരാതി പറഞ്ഞു. ഒരു ഫലവും ഇല്ലാത്തതിനാലാണ് ഹരിദ്വാറിലേക്ക് പുറപ്പെട്ടത്. അലഞ്ഞു തിരിയുന്ന ഒരാളാണ് കുട്ടിയെ കൊണ്ടുപോയതെന്ന് അവർക്കറിയാം. അത്രമാത്രം. ഹരിദ്വാറിനടുത്ത് പത്താരി റോഡിൽ ആ സന്യാസിയെ കണ്ടെങ്കിലും അയാൾ മുങ്ങി. വണ്ടി വലിച്ച് ഇൗ നിർധന കുടുംബം രാവും പകലും നീങ്ങുേമ്പാൾ നിരവധി വാഹനങ്ങളും ആളുകളും അവരെ മറികടന്നുപോകുന്നുണ്ടായിരുന്നു. ഷമിലിയിലെത്തുംവരെ ആരും ഒന്നും ചോദിച്ചില്ല. സഹായവും കിട്ടിയില്ല. തളർന്നപ്പോൾ അവർ റോഡരികിൽ മയങ്ങി. അങ്ങനെ ഒരാഴ്ചയാണ് നടന്നത്. ഇതിനിടെ മീന, ഷക്കീല സഹോദരിമാരുടെ നാട്ടിലേക്കുള്ള ദുരിതയാത്ര പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായി. ജില്ല മജിസ്ട്രേറ്റ് ഇന്ദ്ര വിക്രം സിങ്, പൊലീസ് സൂപ്രണ്ട് അജയ്പാൽ ശർമ എന്നിവർ കാണാനെത്തി. ആദ്യം ഒരു കുതിരയെ സംഘടിപ്പിച്ചുനൽകി. ഡോക്ടർമാരെത്തി പരിശോധിച്ച് മരുന്നും ഭക്ഷണവും തുടർന്ന് പാദരക്ഷകളും നൽകിയാണ് ഉദ്യോഗസ്ഥർ അവരെ യാത്രയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.