സര്‍വകക്ഷി യോഗം പ്രഹസനമെന്ന്

നിലമ്പൂര്‍: നാടുകാണി മഖാമിലെ ജാറം തകര്‍ത്ത സംഭവത്തിൽ പെരിന്തല്‍മണ്ണ ആർ.ഡി.ഒ നിലമ്പൂര്‍ താലൂക്ക് ഓഫിസില്‍ സര്‍വകക്ഷിയെന്ന പേരില്‍ വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമെന്ന്. സമസ്ത സുന്നി വിഭാഗം, മുജാഹിദ്, ജമാഅത്ത് സംഘടനകള്‍, കോണ്‍ഗ്രസ്, ലീഗ്, സി.പി.എം, സി.പി.ഐ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ അറിയിച്ചില്ലെന്ന് ആക്ഷേപം. ഞായറാഴ്ചയാണ് പെരിന്തല്‍മണ്ണ ആർ.ഡി.ഒ രജീഷി​െൻറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ, നിലമ്പൂര്‍ തഹസില്‍ദാര്‍, എ.പി സുന്നി വിഭാഗം, ഡിവൈ.എസ്.പി, സി.ഐമാര്‍, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. ഇതാണ് സര്‍വകക്ഷിയെന്ന പേരില്‍ താലൂക്ക് ഓഫിസില്‍ നടത്തിയതെന്ന് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.