pmna MC1

പെരിന്തൽമണ്ണയിലെ പുതിയ ട്രാഫിക് പരിഷ്കാരം ജനത്തെ വലച്ചുതുടങ്ങി പെരിന്തൽമണ്ണ: നഗരത്തിലെ മനഴി, തറയിൽ ബസ്സ്റ്റാൻഡുകൾ സജീവമാക്കാനുള്ള ലക്ഷ്യത്തി​െൻറ കൂടി ഭാഗമായി പെരിന്തൽമണ്ണയിൽ ഞായറാഴ്ച മുതൽ ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരം ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതി. ബൈപാസ് കണ്ണങ്കണ്ടി സ്റ്റോപ്, അൽഷിഫ ജങ്ഷൻ സ്റ്റോപ്, മൗലാന ആശുപത്രിക്ക് മുന്നിലെ സ്റ്റോപ് എന്നിവ ഞായറാഴ്ച മുതൽ നിർത്തലാക്കിയതാണ് കൂടുതൽ ദുരിതമായത്. അവധി ദിവസമായതിനാലും രാവിലെ മുതൽ മഴ പെയ്യുന്നതിനാലും യാത്രക്കാർ പൊതുവേ ഞായറാഴ്ച കുറവായിരുന്നു. എന്നിട്ടും പരിഷ്കാരം പ്രയാസം സൃഷ്ടിച്ചതായി പരാതിയുണ്ട്. പട്ടിക്കാട് ഭാഗത്തേക്കും ചെർപ്പുളശ്ശേരി, പട്ടാമ്പി ഭാഗത്തേക്കും യാത്രക്കാർ പ്രധാനമായും ബസ് കയറാൻ ആശ്രയിച്ചിരുന്ന മാനത്തുമംഗലം ബൈപാസി​െൻറ തുടക്കത്തിലുള്ള കണ്ണങ്കണ്ടി സ്റ്റോപ് നിർത്തലാക്കിയതാണ് ഏെറ ദുരിതമായത്. അങ്ങാടിപ്പുറം വഴി വരുന്ന ബസുകൾ മുഴുവനും മാനത്തുമംഗലം ബൈപാസ് ജങ്ഷനിൽ നിർത്തി യത്രക്കാരെ ഇറക്കും. ഇവരിൽ നല്ലൊരു ശതമാനവും പട്ടിക്കാട് വഴിക്കും ചെർപ്പുളശ്ശേരി, പട്ടാമ്പി വഴിക്കും ഒരുവിഭാഗം അൽശിഫ ആശുപത്രിയിലേക്കുമുള്ളവരാണ്. കണ്ണങ്കണ്ടി ബസ്സ്റ്റോപ് നിർത്തലാക്കിയതോടെ മാനത്തുമംഗലം ബൈപാസ് ജങ്ഷനിൽ ബസിറങ്ങുന്നവർ മുക്കാൽ കിലോമീറ്റർ നടന്ന് തറയിൽ സ്റ്റാൻഡിൽ എത്തണം. കുട്ടികളുമായി എത്തിയ പലരും ഞായറാഴ്ച മാനത്തുമംഗലം ബൈപാസ് ജങ്ഷനിൽ ബസിറങ്ങി നടന്ന് നഗരസഭ ബസ്സ്റ്റോപ്പിലെത്തി ബസിൽകയറി തറയിൽ സ്റ്റാൻഡിൽ എത്തുകയായിരുന്നു. നൂറുകണക്കിന് രോഗികളും സഹായികളും വന്നിറങ്ങുകയും കയറുകയും ചെയ്യുന്ന അൽശിഫ ആശുപത്രി പരിസരത്തെ സ്റ്റോപ് നിർത്തലാക്കിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അതേസമയം, മൗലാന ആശുപത്രിപ്പടിയിലെ സ്റ്റോപ് നിർത്തലാക്കിയതിന് എതിർപ്പ് കുറവാണ്. അതേസമയം, പരിഷ്കാരം രണ്ടാഴ്ച തുടരാനും ഒക്ടോബർ 16ന് ട്രാഫിക് ക്രമീകരണ സമിതി യോഗം ചേർന്ന് പോരായ്മകൾ അവലോകനം ചെയ്യാനുമുള്ള തീരുമാനത്തിൽ നഗരസഭ ഉറച്ചുനിൽക്കുകയാണ്. അതുവരെ കോഴിക്കോട്-വളാഞ്ചേരി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് മനഴി സ്റ്റാൻഡ്, ജില്ല ആശുപത്രിപ്പടി, കെ.എസ്.ആർ.ടി.സിക്ക് മുൻവശം, കെ.പി.എം പരിസരം, നഗരസഭ ഒാഫിസ് പരിസരം, പ്രസേൻറഷൻ സ്കൂളിന് എതിർവശം എന്നിവിടങ്ങളിൽ ബസുകൾ നിർത്തും. പട്ടാമ്പി-ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാർക്കായി ബൈപാസ് ബസ്സ്റ്റാൻഡ്, സിവിൽ സ്റ്റേഷന് മുൻവശം, സംഗീത തിയറ്ററിന് മുൻവശം എന്നിവിടങ്ങളിൽ ബസുകൾ നിർത്തും. മണ്ണാർക്കാട്-പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബൈപാസ് ബസ്സ്റ്റാൻഡ്, സംഗീത തിയറ്ററിന് മുൻവശം, ഡിൈവ.എസ്.പി ഒാഫിസിന് സമീപം, കെ.എസ്.ആർ.ടി.സിക്ക് മുൻവശം, ജില്ല ആശുപത്രിക്ക് എതിർവശം, മനഴി സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ബസ് ലഭിക്കുക. നിലമ്പൂർ-മേലാറ്റൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കായി മനഴി സ്റ്റാൻഡ്, ജില്ല ആശുപത്രിപ്പടി, കെ.എസ്.ആർ.ടി.സിക്ക് മുൻവശം, കെ.പി.എം പരിസരം, നഗരസഭ ഒാഫിസ് പരിസരം, ബൈപാസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ബസ് നിർത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.