ഗുരുസംഗമം

നിലമ്പൂര്‍: ലോക വയോജന ദിനത്തി‍​െൻറ ഭാഗമായി നിലമ്പൂര്‍ സീനിയര്‍ സിറ്റിസണും പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയും സംഘടിപ്പിച്ചു. കെ. മുഹമ്മദ് കുട്ടി അധ‍്യക്ഷത വഹിച്ചു. യു. ബാലകൃഷ്ണന്‍ സ്വാഗതവും ഇ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. വി.എ. കരീം, ആര്യാടന്‍ ഷൗക്കത്ത്, മുസ്തഫ കളത്തുംപടിക്കല്‍, ഡോ. സി.എം. ഗോപിനാഥ്, അഡ്വ. മുഹമ്മദാലി, മദാരി ഷൗക്കത്ത്, കെ. പ്രദീപ് കുമാര്‍, അസീസ് കുറ്റീരി, വിഷ്ണുനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. -----നിലമ്പൂര്‍: കോവിലക്കത്തുമുറി യുനൈറ്റഡ് ക്ലബ് റീഡിങ് റൂമി‍​െൻറയും കോവിലക്കത്തുമുറി സീനിയര്‍ സിറ്റിസണി‍​െൻറയും ആഭിമുഖ്യത്തില്‍ വയോജനദിനം ആചരിച്ചു. ഡോ. കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി. മധുസൂദനന്‍, ഗര്‍വ്വാസിസ് മാസ്റ്റര്‍, രവിചന്ദ്രന്‍, കൗൺസിലര്‍മാരായ ഗിരീഷ് മോളൂര്‍ മഠത്തില്‍, അരുമ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി. കൃഷ്ണകുമാര്‍ നേതൃത്വം നൽകി. മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ ആദരിച്ചു. -------------------------നിലമ്പൂര്‍: നഗരസഭ പകല്‍വീടി‍​െൻറ ആഭിമുഖ്യത്തില്‍ മിനി ടൗൺഹാളില്‍ ലോക വയോജനദിനം ആചരിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വി.എ. ലത്തീഫ് അധ‍്യക്ഷത വഹിച്ചു. പി.വി. നാരായണന്‍, എ. ഗോപിനാഥ്, പാലൊളി മെഹബൂബ്, ഷഹനാസ് ബീഗം തുടങ്ങിയവര്‍ സംസാരിച്ചു. വയോജന സംരക്ഷണ നിയമത്തെക്കുറിച്ച് അഡ്വ. ഷെറിജോർജ് സംസാരിച്ചു. അഡ്വ. കെ.കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജോയ് തെങ്ങുംതറയില്‍ മാജിക് അവതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.