മമ്പുറത്തുനിന്ന്​ തുടങ്ങി ഖാദർ; ബഷീർ രണ്ടാംഘട്ടത്തിലേക്ക്​

വേങ്ങര: യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദറി​െൻറ മണ്ഡല പര്യടനത്തിന് തുടക്കമായി. എ.ആർ നഗര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട മമ്പുറത്ത് നിന്നാരംഭിച്ച പര്യടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ആബിദ് ഹുസൈന്‍ തങ്ങൾ, യു.എ. ലത്തീഫ്, കെ.പി. അബ്ദുല്‍ മജീദ്, ടി.കെ. മൊയ്തീന്‍കുട്ടി, അബ്ദുല്‍ അസീസ് ഹാജി കാടേങ്ങൽ, ഇസ്മായില്‍ പൂങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീർ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി. വി. ഹംസക്കുട്ടി, അബ്ദുസ്സമദ്, കെ.കെ. സമദ്, ആലീസ് മാത്യു, ഇ. ജയൻ, വേലായുധന്‍ വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. ആറു പഞ്ചായത്തുകളിലും ഒാരോ തവണ വോട്ടർമാരെ കണ്ട ബഷീറി​െൻറ രണ്ടാംഘട്ട പര്യടനം ഞായറാഴ്ച തുടങ്ങും. ശനിയാഴ്ച വിവിധ കുടുംബയോഗങ്ങളിൽ മന്ത്രി ഡോ. കെ.ടി. ജലീൽ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് ആറിന് വട്ടപ്പൊന്തയിലും രാത്രി ഏഴിന് ചെങ്ങാനിയിലും എൽ.ഡി.എഫ് പൊതുയോഗങ്ങളിൽ അദ്ദേഹം സംസാരിക്കും. എൻ.ഡി.എ സ്ഥാനാർഥി കെ. ജനചന്ദ്രൻ ചെറുകുന്ന് അന്നപൂർേണശ്വരി ക്ഷേത്രദർശനത്തിനുശേഷം ഉൗരകം കാരാത്തോട് വിജയദശമി ആഘോഷത്തിൽ പെങ്കടുത്തു. ഒതുക്കുങ്ങൽ, ഉൗരകം പഞ്ചായത്ത് കൺെവൻഷനുകളിലും പെങ്കടുത്തു. മത-സമുദായ നേതാക്കളെ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.