മുടങ്ങിയും മുടന്തിയും ഒറ്റപ്പാലം ബസ്​സ്​റ്റാൻഡ് നവീകരണം

ഒറ്റപ്പാലം: വ്യാഴവട്ടം പിന്നിടുമ്പോഴും വിപുലീകരണ പ്രവൃത്തികൾ പൂർത്തിയാകാതെ ഒറ്റപ്പാലം നഗരസഭ ബസ്സ്്റ്റാൻഡ്. അര നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ ബസ്സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നുമാത്രമല്ല, യാത്രക്കാർക്ക് സുരക്ഷഭീഷണി ഉയർത്തുന്ന അവസ്ഥകളുമാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കടമ്പൂർ സ്വദേശിനിയായ വയോധിക ബസിടിച്ചു മരിച്ചത് വീട്ടിലേക്കു മടങ്ങാൻ ബസിനടുത്തേക്കു പോകുന്നതിനിടയിലായിരുന്നു. ശൗച്യാലയ സൗകര്യങ്ങൾ ഇല്ലാത്തത് സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന പരാതിക്ക് പരിഹാരം ഉണ്ടായിട്ടില്ല. മൂന്നുവർഷം പിന്നിട്ടിട്ടും സ്റ്റാൻഡിനകത്തെ ഇ-ടോയ്‌ലറ്റ് സംവിധാനം പ്രവർത്തനം തുടങ്ങിയിട്ടില്ല. നേരത്തെ യാത്രക്കാർക്ക് സഞ്ചരിക്കാൻ വിട്ടുകൊടുത്ത പ്രവേശന കവാടത്തിലൊന്ന് പുറത്തേക്ക് പോകുന്ന ബസുകൾക്ക് അധികമായി അനുവദിച്ചതോടെ ആളുകൾ കഷ്ടത്തിലായി. ഒരു ബസിനുതന്നെ ഞെങ്ങി സഞ്ചരിക്കാവുന്ന പ്രവേശന കവാടത്തിലൂടെ യാത്രക്കാർക്ക് നടക്കാൻ പറ്റാതായതോടെ ജീവൻ പണയപ്പെടുത്തി സ്റ്റാൻഡിലെത്തേണ്ട അവസ്ഥയാണ്. പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡിലെ കുഴികളിൽ ചളിവെള്ളം കെട്ടിനിൽക്കുന്നതിനുപോലും പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല. നവംബർ 16ന് കേസ് പരിഗണിക്കാനാണ് മനുഷ്യാവകാശ കമീഷ​െൻറ തീരുമാനം. നഗരസഭ വിലക്കെടുത്ത നാലേക്കറിലേറെ സ്ഥലത്ത് പുതിയ ബസ്സ്റ്റാൻഡിന് തറക്കല്ലിട്ടത് 2005ലാണ്. തൊട്ടടുത്ത വർഷം ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ ഒരാഴ്ച പിന്നിടും മുമ്പുതന്നെ നിലച്ചു. കെട്ടിടത്തി​െൻറ അടിത്തറ ബലപ്പെടുത്താൻ കൈകൊണ്ടുപ്രവർത്തിപ്പിക്കുന്ന മെഷീൻ പോരെന്നു കരാറുകാരനും യന്ത്രം ഘടിപ്പിച്ച മെഷീൻ അനുവദിക്കാനാവില്ലെന്ന് നഗരസഭയും വാദമുഖങ്ങൾ ഉന്നയിച്ചതാണ് നിർമാണം നിലക്കാൻ കാരണമായത്. 3.35 കോടി രൂപയായിരുന്നു തുടക്കത്തിൽ എസ്റ്റിമേറ്റ്. കോടതി ഇടപെടലുകളും റീടെൻഡറും സാങ്കേതികപ്രശ്നങ്ങളും സർക്കാർ അനുമതി വൈകലും മറ്റുമായി പിന്നിട്ടവർഷങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ 'മുടങ്ങിയും മുടന്തിയും' കാലം തള്ളിനീക്കി. 2012ൽ വീണ്ടുമൊരു നിർമാണോദ്ഘാടനം നടത്തിയാണ് നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചത്. എന്നാൽ, ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.