ഹാർഡ്​വെയർ മോഷണം: തെളിവെടുപ്പ് നടത്തി

എടവണ്ണപ്പാറ: ടൗണിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് തെളിവെടുത്തു. ശനിയാഴ്ചയാണ് പ്രതിയെ തെളിവെടുപ്പിനായി എടവണ്ണപ്പാറയിലെ പോപ്പുലർ ഹാർഡ്വെയർ ഷോപ്പിലെത്തിച്ചത്. വാഴക്കാട് സബ് ഇൻസ്പെക്ടർ വിജയരാജ‍​െൻറ നേതൃത്വത്തിൽ എ.എസ്.ഐ അയ്യപ്പൻ, പൊലീസുകാരായ രജീഷ്, അസീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സമീപകാലത്ത് എടവണ്ണപ്പാറയിലും സമീപ പ്രേദശങ്ങളിലുമായി നടന്ന കളവുമായി ബന്ധപ്പെട്ട് പ്രതിയെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.