റോഹിങ്ക്യൻ ഐക്യദാർഢ്യ സമ്മേളനം

ചങ്ങരംകുളം: മ്യാൻമറിൽ വംശീയ പീഡനമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇവർക്കെതിരായ കേന്ദ്ര സർക്കാറി​െൻറ നിലപാടുകളിൽ പ്രതിഷേധിച്ചും ഒക്ടോബർ നാലിന് കോഴിക്കാട്ട് നടക്കുന്ന ബഹുജന സമ്മേളനം വിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാരുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂർ, വി.വി. ഹമീദ്, സി. ഇബ്രാഹീം കുട്ടി മാസ്റ്റർ, വി.കെ.എം. ശാഫി, എം. മൊയ്തീൻ ബാവ, എം.കെ. അൻവർ, ഇ. നൂറുദ്ദീൻ, എ.വി. അഹമ്മദ്, പി.പി. യൂസുഫലി, പി.ടി. അലി, വി.പി. ഹുസൈൻ കോയ തങ്ങൾ, സി.എം. യൂസുഫ്, സുഹ്റ മമ്പാട്, ഷമീർ ഇടിയാട്ടേൽ എന്നിവർ സംസാരിച്ചു. കെ.വി.എ. കാദർ, വി. മുഹമ്മദുണ്ണി ഹാജി, കാട്ടിൽ അശ്റഫ്, എം.എ. ഹസീബ്, എം.കെ. വാപ്പുട്ടി, എം.എം. അബ്ദുല്ല, സുബൈർ ചെറവല്ലൂർ, ഉസ്മാൻ പന്താവൂർ, യു. മുനീബ്, കെ.സി. ശിഹാബ്, അഷ്ഹർ പെരുമുക്ക്, റാഷിദ് കോക്കൂർ, കദീജ മൂത്തേടത്ത്, പി. ബീവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബൊമ്മക്കൊലു പൂജ ആഘോഷമാക്കി ബ്രാഹ്മണഗൃഹങ്ങൾ പൊന്നാനി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പൊന്നാനി തൃക്കാവിലെ ബ്രാഹ്മണ ഗൃഹങ്ങളിലൊരുക്കിയ ബൊമ്മക്കൊലു പൂജ സമാപിച്ചു. ബൊമ്മക്കൊലു കുടുംബസംഗമത്തിനുള്ള വേദി കൂടിയായിരുന്നു. ബന്ധുക്കളും അയൽവീട്ടുകാരുമെല്ലാം ബൊമ്മക്കൊലു കാണാനെത്തി. എല്ലാവരും ചേർന്ന് ആട്ടവും പാട്ടുമായി ആഘോഷിച്ചു. വിജയദശമി ദിവസം തൃക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിൽ സന്ധ്യക്ക് ദീപാരാധന കഴിഞ്ഞ ഉടൻതന്നെ മരപ്പാവകളെ കിടത്തിവെക്കുന്ന ചടങ്ങ് നടന്നു. പിന്നീട് മംഗളം പാടി അവസാനിപ്പിച്ചു. ഞായറാഴ്ച ബൊമ്മക്കൊലു ഒരുക്കിയ പാവകളെയെല്ലാം പൊതിഞ്ഞ് സൂക്ഷിക്കും. വീണ്ടും ഒരു ബൊമ്മക്കൊലു ആഘോഷത്തിനൊരുങ്ങുന്നതുവരെ. photo: tir mp3 തൃക്കാവ് എ.ആർ. ഈശ്വരയ്യരുടെ വീട്ടിലൊരുക്കിയ ബൊമ്മക്കൊലു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.