നാടുകാണി ചുരം മാലിന‍്യമുക്തമാക്കൽ; താൽക്കാലിക വാച്ചർമാരെ നിയമിച്ചു

നിലമ്പൂർ: നാടുകാണി ചുരം മേഖല മാലിന‍്യമുക്തമാക്കാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന‍്യം ഉൾപ്പെടെ ശേഖരിച്ച് നശിപ്പിക്കാനായി മൂന്ന് സ്ത്രീകൾ ഉൾപ്പടെ അഞ്ച് താൽക്കാലിക വാച്ചർമാരെ നിയമിച്ചു. മേഖലയിൽ വരും ദിവസങ്ങളിൽ വനം വകുപ്പി‍​െൻറ ശക്തമായ നിരീക്ഷണവുമുണ്ടാവും. ചുരം വഴിയുള്ള വാഹനയാത്രക്കാർക്ക് പ്ലാസ്റ്റിക്കി​െൻറ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകും. ഗാന്ധി ജയന്തി ദിനത്തിൽ വെള്ളക്കട്ട വനസംരക്ഷണ സമിതിയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ലഘുലേഖകൾ വിതരണം ചെയ്യും. മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് ശേഷവും ഇവിടെ മാലിന‍്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്ന് നിലമ്പൂർ നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഡോ. ആർ. ആടലരശൻ 'മാധ‍്യമ'ത്തോട് പറഞ്ഞു. നേരത്തെ പ്ലാസ്റ്റിക് വസ്തുക്കൾ അകത്ത് ചെന്ന് ചുരം വനമേഖലയിൽ കാട്ടാന െചരിഞ്ഞിരുന്നു. ഈ സാഹചര‍്യത്തിലാണ് പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെ വനം വകുപ്പ് നടപടി ശക്തമാക്കിയത്. പടം:1 നാടുകാണി ചുരം മാലിന‍്യമുക്തമാക്കുന്നതി‍​െൻറ ഭാഗമായി വനംവകുപ്പ് നിയമിച്ച സ്ത്രീ വാച്ചർമാർ റോഡ് ശൂചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.