പൂന്താനം ഇല്ലത്ത് ആദ്യക്ഷരമധുരം നുകരാനെത്തിയത് 450 കുരുന്നുകൾ

കീഴാറ്റൂർ: വിജയദശമി ദിനത്തിൽ ഭക്തകവി പൂന്താനത്തി​െൻറ ഇല്ലത്ത് ആദ്യക്ഷരമധുരം നുകരാനെത്തിയത് 450 കുരുന്നുകൾ. ഇല്ലം മുറ്റത്ത് തയാറാക്കിയ സരസ്വതീ മണ്ഡപത്തിലാണ് എഴുത്തിനിരുത്തൽ നടന്നത്. പൂന്താനം ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി വിദ്യാരംഭം ഉദ്ഘാടനം ചെയ്തു. പെരിങ്ങോട് ശങ്കരനാരായണൻ, സി.പി. നായർ, നാരായണ പിഷാരടി, സി.വി. സദാശിവൻ, മേലാറ്റൂർ രാധാകൃഷ്ണൻ, സി. വാസുദേവൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, റിട്ട. എ.ഇ.ഒ വി.എം. ഇന്ദിര, മേലേടം സദാനന്ദൻ നമ്പൂതിരി, വി. കൃഷ്ണൻ നമ്പൂതിരി, എൻ. അയ്യപ്പൻകുട്ടി, കെ.എം. നാരായണൻ നമ്പൂതിരി എന്നിവരായിരുന്നു ഗുരുക്കൻമാർ. ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ഇല്ലത്തും ക്ഷേത്രത്തിലുമായി എത്തിയത്. എല്ലാവർക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ഗുരുവായൂർ ദേവസ്വത്തി​െൻറ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ദേവസ്വം ഇൻസ്പെക്ടർ എ.വി. പ്രശാന്ത്, കെ. രാമകൃഷ്ണൻ, അസി. മാനേജർ ബിന്ദുലത മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി. പടംg/sat/poonthanam illam vidyarambam പൂന്താനം ഇല്ലത്ത് നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.