മുഹമ്മദ്‌ കുട്ടി ഹാജിയുടെ മരണത്തോടെ കുറ്റിയറ്റത് വട്ടപ്പാട്ട് കലയിലെ അവസാന കണ്ണി

വേങ്ങര: എ.ആര്‍ നഗറിലെ ഇരുമ്പുചോല സ്വദേശി തെങ്ങിലാന്‍ മുഹമ്മദ്‌ കുട്ടി ഹാജിയുടെ നിര്യാണത്തോടെ കുറ്റിയറ്റത് പ്രദേശത്തെ വട്ടപ്പാട്ട് കലയിലെ അവസാന കണ്ണി. എ.ആർ നഗറില്‍ സജീവമായിരുന്ന വട്ടപ്പാട്ട് സംഘത്തിലെ പ്രധാനിയായിരുന്ന മുഹമ്മദ്‌ കുട്ടി ഹാജി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. സി.പി. കുഞ്ഞീന്‍, മദാരി അബ്ദുല്ല കുട്ടി, കെ.സി. മുഹമ്മദ്‌ തുടങ്ങിയ പ്രധാന വട്ടപ്പാട്ടുകാരെല്ലാം നേരത്തേ യവനികക്ക് പിന്നില്‍ മറഞ്ഞു. പഴയകാല കല്യാണ വീടുകളിലെയും പുതിയാപ്ല സൽക്കാരങ്ങളിലെയും ഒഴിച്ച് കൂടാനാവാത്ത കലാപരിപാടിയായിരുന്നു വട്ടപ്പാട്ട്. വരൻ വധുവി​െൻറ വീട്ടിലേക്ക് ആഘോഷമായി പോവുമ്പോഴും വട്ടപ്പാട്ടി​െൻറ അകമ്പടി ഉണ്ടാവും. അതുപോലെ കല്യാണ വീടുകളില്‍ വര‍​െൻറ വരവിനെ സ്വീകരിക്കാനും വട്ടപ്പാട്ട് സംഘത്തി‍​െൻറ നേതൃത്വത്തിലുള്ള ഗായകരാണ് മുന്നിലുണ്ടാവുക. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇദ്ദേഹം തെരഞ്ഞെടുപ്പു വേദികളിലെ സ്ഥിരം ഗായകന്‍ കൂടിയായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. പാണക്കാട് തങ്ങള്‍ കുടുംബവുമായും വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ത‍​െൻറ എല്ലാ ജന്മദിനത്തിലും പാണക്കാട് പോയി തങ്ങളുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതും പതിവായിരുന്നു. നൂറാം ജന്മദിനത്തിലും പതിവുപോലെ പാണക്കാട് തങ്ങളുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.