ജല അതോറിറ്റി കരാറുകാരുടെ പണിമുടക്ക്​ പിൻവലിച്ചു

മലപ്പുറം: കേരള വാട്ടർ അതോറിറ്റി കരാറുകാർ മലബാർ മേഖലയിൽ 28 ദിവസമായി നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. ജല അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയർ ബാബു തോമസും വാട്ടർ അതോറിറ്റി ബോർഡ് അംഗം ടി.വി. ബാലനും വിളിച്ചുചേർത്ത ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സമരം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നേതാക്കൾ അറിയിച്ചു. അറ്റകുറ്റപ്പണിയുടെ രണ്ടുമാസത്തെ കൂടിശ്ശിക ഒക്ടോബറിൽ നൽകാമെന്നും ബാക്കി തുക മാനേജിങ് ഡയറക്ടറുമായി ചർച്ച നടത്തി തീയതി അറിയിക്കാമെന്നും വിവിധ കുടിശ്ശിക സംബന്ധിച്ച തീരുമാനം കൈക്കൊള്ളാമെന്നും മാനേജ്മ​െൻറ് ഉറപ്പുനൽകിയതായി നേതാക്കൾ അവകാശപ്പെട്ടു. ചർച്ചയിൽ ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. നാഗരത്നൻ, പി. സോമശേഖരൻ, കെ. സുരേഷ് വെള്ളില, ജോൺ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.