അമ്പലപ്പാറ കുടിവെള്ള പദ്ധതി: ജലസംഭരണിക്ക് ശിലയിട്ടു

ഒറ്റപ്പാലം: വരൾച്ച ബാധിത പ്രദേശമായ അമ്പലപ്പാറ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 10 കോടി ചെലവിൽ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി പച്ചിലക്കുണ്ടിൽ സ്ഥാപിക്കുന്ന 8.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെ ശിലാസ്ഥാപനം പി. ഉണ്ണി എം.എൽ.എ നിർവഹിച്ചു. രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടപ്രവർത്തനങ്ങളാണ് ആരംഭിച്ചത്. 2018 ആഗസ്റ്റിൽ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പമ്പിങ്ങിന് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. രണ്ടാംഘട്ടത്തിൽ കടമ്പൂരിൽ 11 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി, പമ്പിങ് മെയിൻ സ്ഥാപിക്കലുൾെപ്പടെയുള്ള നിർമാണങ്ങൾ നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ഉഷ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം യു. രാജഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയൻ മലനാട്, കെ. ശങ്കരനാരായണൻ, എം.എസ്. ബാബു എന്നിവർ സംസാരിച്ചു. പടം: അമ്പലപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ശിലാസ്ഥാപനം പി. ഉണ്ണി എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.