ഒന്നാം വാർഷികാഘോഷം

കല്‍പകഞ്ചേരി: കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് അക്കാദമി ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെട്ടിച്ചിറയിൽനിന്ന് കരിപ്പോൾ ഗ്രാമപഞ്ചായത്ത് ഓഫിസ് വരെ സാംസ്കാരിക ഘോഷയാത്ര നടത്തി. കാടാമ്പുഴ എസ്.ഐ കെ.പി. വാസു ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിപ്പോളിയൻസ് പ്രസിഡൻറ് ടി.പി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. കരിപ്പോളി​െൻറ വിവിധ മേഖലയിൽ സജീവമായിരുന്ന നെയ്യത്തൂർ കോയാമു, പറക്കുണ്ടിൽ സൂപ്പി ഹാജി, നരിക്കോടൻ മുസ്തഫ, കെ.പി.സി. തങ്ങൾ, ടി.പി. മരക്കാർ മാസ്റ്റർ, നരിക്കോടൻ കുഞ്ഞാപ്പു, കെ.പി. കുഞ്ഞുട്ടി തങ്ങൾ, എടത്തടത്തിൽ മുഹമ്മദ്, കവറടി അസീസ് ഹാജി, മൂർക്കത്ത് കുഞ്ഞിക്കാദർ ഹാജി, മൂർക്കത്ത് മുഹമ്മദ് ഹാജി, ചക്കാല കുഞ്ഞിരായിൻ ഹാജി, പറമ്പൻ അലി, വി.സി. ചെറിയത് തങ്ങൾ, കെ.പി. കുഞ്ഞിമോൻ തങ്ങൾ, കവറടി കുഞ്ഞാവ എന്നിവരെ അനുസ്മരിച്ചു. ഇവർക്കുള്ള ആദരം കുടുംബാംഗങ്ങൾ അതിഥികളിൽനിന്ന് ഏറ്റുവാങ്ങി. രോഗികളുടെ കുടുംബങ്ങൾക്കുള്ള പ്രതിമാസ ഭക്ഷ്യകിറ്റ് പദ്ധതി ജില്ല പഞ്ചായത്തംഗം ഉദ്ഘാടനം ചെയ്തു. കരിപ്പോളിയൻസ് സ്പോർട്സ് അക്കാദമിക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത സ്റ്റേഡിയം സ്ഥലമുടമ മൂർക്കത്ത് അലിയിൽനിന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടിയും കെ.എസ്.എ പ്രതിനിധികളും ഏറ്റുവാങ്ങി. ലഹരിവിരുദ്ധ പ്രതിജ്ഞ ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. മുഹമ്മദ് ഇസ്മായില്‍ ചൊല്ലിക്കൊടുത്തു. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി സി. വിജയകുമാർ, ആതവനാട് ഗ്രാമപഞ്ചായത്തംഗങ്ങളായ കല്ലിങ്ങൽ സാജിദ, ബഷീർ തിരുത്തി, സലാം കൂടശ്ശേരി, വിവിധ കക്ഷി നേതാക്കളായ സൈത് കരിപ്പോൾ, വി.പി. ഹനീഫ, ഇബ്രാഹിം മച്ചിങ്ങൽ, കെ.ടി. അനീസ്, ടി. സലാം, പ്രവാസി പ്രതിനിധികളായ മേടമ്മൽ മുസ്തഫ, മണാട്ടിൽ മൊയ്തീൻ കുട്ടി, കരിപ്പോളിയൻസ് വൈസ് പ്രസിഡൻറ് കവറടി മുസ്തഫ, ട്രഷറർ കുണ്ടിൽ കരീം, വൈസ് പ്രസിഡൻറ് അലി ഹസൻ, സെക്രട്ടറി ടി.പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ഗായകൻ ആദിഷ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. ഇശൽ നൈറ്റും ഗസൽ സന്ധ്യയും കരോക്കെ ഗാനമേളയും വിവിധ ക്ലബുകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ കുടുംബ സംഗമവും സാംസ്‌കാരിക സദസ്സും തിരൂർ: സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആൻഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) ജില്ല കമ്മിറ്റി കുടുംബ സംഗമവും സാംസ്‌കാരിക സദസ്സും തൃക്കണ്ടിയൂർ ലളിതകലാസമിതിയില്‍ സംസ്ഥാന പ്രസിഡൻറ് ജി. വിശാഖന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഡോ. കുമാരി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുദർശന്‍ വർണം, അഡ്വ. പി.പി. വിജയൻ, ടോം ചന്ദ് മഹര്‍ഷി, ഈശ്വര്‍ തിരൂർ, ഫിറോസ് ബാബു, അനില്‍ കോവിലകം, കെ.എക്‌സ്. ആേൻറാ, മനോജ് ചമ്രവട്ടം, പൊന്നുണ്ണി, പി.എം. മുസ്തഫ, നരന്‍ ചെമ്പൈ, സുഹറാബി, പി.ടി. ബദറുദ്ദീന്‍, കെ.ടി. ഹുസൈന്‍ കുട്ടി, പി.ആര്‍. സുന്ദരന്‍, കെ. ആമിന ടീച്ചർ, ടി.പി. ചന്തു മാസ്റ്റർ, മുഹമ്മദലി കൂട്ടായി, ഹമീദ് ഹാജി കൈനിക്കര, പാറപ്പുറത്ത് കുഞ്ഞുട്ടി, ബാവ കൊടാശ്ശേരി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി അശോകന്‍ വയ്യാട്ട് സ്വാഗതം പറഞ്ഞു. സാംസ്‌കാരിക സദസ്സിലും സംഗീത സന്ധ്യയിലും യൂനുസ് ഉസ്താദ്, ജോയി, വിന്‍സൻറ്, ജാഫര്‍ കണ്ണന്തളി, യൂസഫ് താനൂർ, നൗഷാദ് ഷാ, ശശി പെരുവഴിയമ്പലം, പി.ആര്‍. സുന്ദരൻ, കെ.പി. കുട്ടി വാക്കാട്, സുധീഷ് തിരൂർ, കെ.എക്‌സ്. ലോറന്‍സ്, തിരൂര്‍ ദാസ്, മുസ്തഫ നവരാഗ്, ദാവൂദ്, ടി.പി. കുട്ടൻ, ടി.പി. ചിന്നൻ, കെ.ടി. അബ്ദുല്ല, ഹംസ ലയം, സി.കെ.എം. ബിലാവല്‍, ഷംസുദ്ദീന്‍ മുണ്ടേക്കാട്ട്, നംഷീർ, കെ.ടി. അബ്ദുല്ല, കെ.ടി. മുഹമ്മദ് തുടങ്ങിയ കലാകാരന്മാര്‍ പങ്കെടുത്തു. ഭിന്നശേഷി ദിനാചരണം: തിരൂരിൽ ഒരാഴ്ച നീളുന്ന പരിപാടികൾ തിരൂർ: ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തിരൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ നാല് മുതൽ 12 വരെയാണ് പരിപാടികൾ. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കായികമേള, വിനോദയാത്ര, കരകൗശല വസ്തുക്കളുടെ നിർമാണ പരിശീലനം, മോട്ടിവേഷൻ ക്ലാസ്, കുടുംബസംഗമം എന്നിവ നടത്താൻ സംഘാടക സമിതി രൂപവത്കരണ യോഗം തീരുമാനിച്ചു. പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ ഉദ്ഘാടനം ചെയ്തു. തലക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. കെ. ഹംസ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പങ്കജവല്ലി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ഹമീദ്, അബ്ദുൽ കാദർ കൈനിക്കര, സമദ്, കെ.പി. അബ്ദുൽ കാദർ, അയൂബ് എന്നിവർ സംസാരിച്ചു. ട്രെയിനർ വി.വി. സിയാദ് പദ്ധതി വിശദീകരിച്ചു. ബി.പി.ഒ ആർ.പി. ബാബുരാജ് സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.