മണ്ണാർക്കാട് ഉപജില്ല കലോത്സവം; സ്​റ്റേജിന മത്സരങ്ങൾ ഇന്ന് തുടങ്ങും

കല്ലടിക്കോട്: മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച രാവിലെ തച്ചമ്പാറ ഡി.ബി.എച്ച്.എസ്.എസിൽ അരങ്ങുണരും. രാവിലെ ഒമ്പതിന് എ.ഇ.ഒ എം. രാജൻ പതാക ഉയർത്തും. വിദ്യാർഥികളും അധ്യാപകരും അടങ്ങിയ 58 പേർ ആലപിക്കുന്ന സ്വാഗത ഗാനത്തോടെ 14 വേദികളിൽ സ്റ്റേജിന മത്സരങ്ങൾ തുടങ്ങും. 140 വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 3560 വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കും. കലോത്സവത്തി​െൻറ ഔപചാരിക ഉദ്ഘാടനം വൈകീട്ട് നാലിന് പി. ഉണ്ണി എം.എൽ.എ നിർവഹിക്കും. 25ന് കലോത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.