സി.പി.ഐയുടെ അഭാവത്തിൽ സി.പി.എമ്മിന് നിലനിൽപ്പില്ല ^സുരേഷ് രാജ്

സി.പി.ഐയുടെ അഭാവത്തിൽ സി.പി.എമ്മിന് നിലനിൽപ്പില്ല -സുരേഷ് രാജ് മണ്ണാർക്കാട്: സി.പി.ഐയുടെ അഭാവത്തിൽ സി.പി.എമ്മിന് നിലനിൽപ്പില്ലെന്നും മണ്ണാർക്കാട്ട് സി.പി.എം കാണിക്കുന്ന നെറികേട് സി.പി.ഐ കാണിക്കില്ലെന്നും സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്. കുമരംപുത്തൂർ ലോക്കൽ സമ്മേളന ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണാർക്കാെട്ട സി.പി.എം നേതാവി​െൻറ നിലപാട് അണികളെ ചോർത്തിക്കളയുന്നതാണെന്നും സി.പി.എം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമരംപുത്തൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പോടെ സി.പി.ഐ-സി.പി.എം പോര് ശക്തമായിരുന്നു. സി.പി.എമ്മിനെതിരെ ശക്തമായ വിമർശനമാണ് ലോക്കൽ സമ്മേളനത്തിൽ ഉയർന്നത്. കല്യാണക്കാപ്പിൽ നിന്നാരംഭിച്ച പ്രകടനം ചുങ്കത്ത് സമാപിച്ചു. അസി. സെക്രട്ടറി രവി അധ്യക്ഷത വഹിച്ചു. ജോസ് ബേബി, പി. പ്രഭാകരൻ, പി. ശിവദാസൻ, സീമ കൊങ്ങശ്ശേരി, സി.കെ. അബ്ദുറഹ്മാൻ, എ.കെ. അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.