പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കണം ^കെ.എസ്​.ടി.എ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കണം -കെ.എസ്.ടി.എ പൊന്നാനി:- മേഖലയെ ശക്തിപ്പെടുത്താനായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളേറ്റെടുക്കാൻ കെ.എസ്.ടി.എ പൊന്നാനി ഉപജില്ല വാർഷിക സമ്മേളനം തീരുമാനിച്ചു. ജനുവരി 20, 21 തീയതികളിൽ പൊന്നാനിയിൽ നടക്കുന്ന ജില്ല സമ്മേളനം വിജയിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് ബിജി ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു. ചിത്രരചന മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഭാരവാഹികൾ: കൃഷ്ണകുമാർ (പ്രസി.), പ്രേമ, ഹരിയാനന്ദ കുമാർ, പി.പി. കൃഷ്ണകുമാർ (വൈസ് പ്രസി.), ശ്രീപ്രസാദ് (സെക്ര.), ബിജി ഇട്ടൂപ്പ്, പ്രശാന്ത്, ഹബീബ് റഹ്മാൻ (ജോ. സെക്ര.), അജയൻ (ട്രഷ.). കൺവെൻഷൻ മാറഞ്ചേരി: ജമാഅത്തെ ഇസ്ലാമി മാറഞ്ചേരി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി എം.സി. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി. എം.എം. ശിഹാബ് ഖുർആൻ ദർസ് നടത്തി. ഏരിയ സെക്രട്ടറി അബൂബക്കർ ഐരൂർ സ്വാഗതവും പ്രസിഡൻറ് എ. സൈനുദ്ദീൻ സമാപനപ്രഭാഷണവും നിർവഹിച്ചു. photo: tir mp2 ജമാഅത്തെ ഇസ്ലാമി മാറഞ്ചേരി ഏരിയ കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.