Tir MP4

................................. photo: tir mp4 കെ.എസ്.ടി.എ പൊന്നാനി ഉപജില്ല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു ................................. photo: tir mp5 കോലത്തുപാടം കോൾപടവ് പമ്പിങ് ആറ്റുണ്ണിതങ്ങൾ ഉദ്ഘാടനം ചെയ്യുന്നു പൊന്നാനി: മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ബിയ്യം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. പൊന്തക്കാട് നിറഞ്ഞ് യാത്രദുഷ്കരമായ ബിയ്യം -നെയ്തല്ലൂർ റോഡാണ് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ ശുചീകരിച്ചത്. ശുചീകരണ പരിപാടി ബിയ്യം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് എം.പി. യൂസഫ് അമീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷെബീർ ബിയ്യം അധ്യക്ഷത വഹിച്ചു. മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി ഫർഹാൻ ബിയ്യം, മുസ്തഫ മൗലവി, എം. അബ്ദു, എ.വി. ഗഫൂർ, കെ. സഫീർ, സമദ്, സി.പി. നിജാസ് എം.പി എന്നിവർ സംസാരിച്ചു. ടി.വി. സക്കീർ, പി. താഹ, കെ. സലീക് അഹമ്മദ്, പി. നാസർ, പി. ഫൈസൽ, കെ.പി. സബീൽ, കെ. ഷഹീദ്, കെ.പി. സിറാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.