മെറ്റൽ ഇൻഡസ്ട്രീസ് വളപ്പിലേക്ക് കാർ ഇടിച്ചുകയറി

ഷൊർണൂർ: പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് വളപ്പിലേക്ക് മതിൽ തകർത്ത് കാർ ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് അപകടം. കുളപ്പുള്ളി ജങ്ഷൻ കഴിഞ്ഞു വന്ന കാർ മെറ്റൽ ഇൻഡസ്ട്രീസിനു സമീപത്തെ വൈദ്യുതി പോസ്റ്റിലുരസി മതിൽ തകർത്ത് സഹകരണ സൊസൈറ്റി ഓഫിസിനും കേടുപാടുണ്ടാക്കി. കാറിലുണ്ടായിരുന്ന ഓങ്ങല്ലൂർ കാരക്കാട് സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മെറ്റൽ ഇൻഡസ്ട്രീസി​െൻറയും സഹകരണ സൊസൈറ്റിയുടെയും വൈദ്യുതി ഓഫിസി​െൻറയും പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്തു. അപകട പടം ഇ മെയിലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.