മീസിൽസ്​ റുബെല്ല വാക്സിനേഷൻ നിർബന്ധമാക്കി കലക്ടർ ഉത്തരവിട്ടു

മലപ്പുറം: മീസിൽസ്- റുബെല്ല വാക്സിനേഷൻ ഒമ്പത് മാസം പൂർത്തിയായതും പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധമാക്കി ജില്ല കലക്ടർ അമിത് മീണ ഉത്തരവിട്ടു. ഇതുസംബന്ധിച്ച നിർദേശം ഓർഫനേജ്, മദ്റസ, അംഗനവാടി വിദ്യാലയങ്ങൾക്കും നൽകി. സ്ഥാപന മേധാവികൾ എല്ലാ വിദ്യാർഥികൾക്കും കുത്തിവെപ്പ് നൽകിയെന്ന് ഉറപ്പുവരുത്തണമന്നും കലക്ടർ പറഞ്ഞു. വാട്സപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും എം.ആർ വാക്സിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് രക്ഷിതാക്കളിൽ തെറ്റിദ്ധാരണ വരുത്തുകയും കുട്ടികൾക്ക് വാക്സിൻ നൽകാതെ പിൻതിരിയുകയും ചെയ്യുന്നു. ഇതുവരെയായി ജില്ലയിൽ 50 ശതമാനം കുട്ടികൾക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. മെഡിക്കൽ ടീം വിദ്യാലയങ്ങളിൽ കൃത്യമായി വാക്സിൻ നൽകാൻ എത്തിയിട്ടും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം മൂലം രക്ഷിതാക്കളും കുട്ടികളും വ്യാജ സന്ദേശങ്ങളിൽ വശംവദരായി വാക്സിൻ എടുക്കാതെ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ല കലക്ടർ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത്. കമ്പ്യൂട്ടർ വിതരണം മലപ്പുറം: ജില്ലയിൽ പൊതുവിദ്യാഭ്യാസ വ്യാപന പ്രവർത്തനങ്ങളിൽ ജില്ല പഞ്ചായത്തി​െൻറ ഇടപെടൽ മികച്ചതെന്ന് പി. ഉബൈദുല്ല എം.എൽ.എ. വിജയഭേരിയിലൂടെ ജില്ലക്ക് വിദ്യാഭ്യാസ കുതിപ്പ് നൽകിയ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതായും എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നൽകുന്ന കമ്പ്യൂട്ടർ വിതരണത്തി​െൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് എ.പി. ഉണ്ണിക്യഷ്ണൻ അധ്യക്ഷത വഹിച്ചു. ഒന്നര കോടി ചെലവഴിച്ച് 340 കമ്പ്യൂട്ടറുകൾ ഹയർ സെക്കൻഡറി സ്കൂളുകൾക്കും 281 കമ്പ്യൂട്ടറുകൾ ഹൈസ്കൂളുകൾക്കുമാണ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുധാകരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം, അഡ്വ. റഷീദലി, സെക്രട്ടറി പ്രീതി മേനോൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.