റേഷൻ മുൻഗണന പട്ടിക: ഹിയറിങ് നവംബർ 30നകം തീർക്കും

മഞ്ചേരി: നേരത്തെ തയാറാക്കിയ റേഷൻ മുൻഗണന പട്ടികയിൽനിന്ന് അനർഹരെ ഒഴിവാക്കാനും അർഹരെ നിർദേശിക്കാനുമായി പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഹിയറിങ് അന്തിമഘട്ടത്തിൽ. നവംബർ 30നകം മുഴുവൻ താലൂക്കുകളിലും ഹിയറിങ് പൂർത്തിയാക്കാനാണ് നിർദേശം. 2009ൽ തദ്ദേശസ്ഥാപനങ്ങൾ തയാറാക്കിയ ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ട് കാർഡിൽ സീൽ പതിച്ചവർക്ക് 20 മാർക്കുണ്ട്. വിധവകൾക്കും പട്ടികജാതിക്കാർക്കും ഇപ്രകാരം മുൻഗണന നൽകുന്നു. സർക്കാർ-അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല, സഹകരണ ജീവനക്കാർ, സർവിസ് പെൻഷൻകാർ (പാർട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ ഒഴികെ), ആദായനികുതി അടക്കുന്നവർ, പ്രതിമാസം 25,000 രൂപ വരുമാനമുള്ളവർ, ഒരേക്കർ ഭൂമിയുള്ളവർ, ആയിരം ചതുരശ്ര അടിക്കുമേൽ വീടുള്ളവർ, ടാക്സിയല്ലാത്ത നാലുചക്ര വാഹനമുള്ളവർ, കുടുംബത്തിൽ ആർക്കെങ്കിലും വിദേശത്ത് ജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിൽനിന്നോ 25,000 രൂപയിൽ അധികം വരുമാനമുള്ളവർ തുടങ്ങിയവരുടെ കുടുംബങ്ങളെ മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ്. പരമ്പരാഗത, അസംഘടിത തൊഴിലാളികൾ, നേരത്തെ ബി.പി.എൽ ലിസ്റ്റിലുൾപ്പെട്ടവർ, മാരകരോഗം ബാധിച്ചവരുള്ള കുടുംബം തുടങ്ങിയവർക്ക് പരിഗണനയുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്കും മാർക്ക് നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.