മാവോവാദി കാളിദാസൻ എടക്കര പൊലീസ് കസ്​റ്റഡിയിൽ

നിലമ്പൂർ: പാലക്കാട് അറസ്റ്റിലായ മാവോവാദി കാളിദാസനെ എടക്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കാളിദാസനെ മഞ്ചേരി സെഷൻസ് കോടതി വഴിയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ആറ് ദിവസമാണ് കസ്റ്റഡി കാലാവധി. തിങ്കളാഴ്ച രാവിലെ 11ന് കോടതിയിൽ ഹാജരാക്കണം. സെപ്റ്റംബർ 21ന് കാളിദാസൻ പാലക്കാട് ഷോളയൂർ സ്റ്റേഷനിലാണ് അറസ്റ്റിലായത്. വെടിവെപ്പുണ്ടായ കരുളായി വനത്തിലെ ഒണക്കപ്പാറ ക‍്യാമ്പ് ഷെഡിലുണ്ടായിരുന്നെന്നും ആയുധ പരിശീലനങ്ങളിൽ പങ്കെടുത്തിരുന്നുവെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ എടക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ചോദ‍്യം ചെയ്യാനാണ് കസ്റ്റഡിയിൽ വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.